മീനങ്ങാടി : മീനങ്ങാടി പഞ്ചായത്ത് ശ്രീകണ്ഠ ഗൗഡര്‍ സ്റ്റേഡിയം സാമൂഹിക വിരുദ്ധരുടെ താവളമാകുന്നു. മീനങ്ങാടി ടൗണില്‍ സ്ഥിതി ചെയ്യുന്ന സ്റ്റേഡിയം ഉച്ച കഴിയുന്നതോടെ അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടുന്ന സാമൂഹ്യക വിരുദ്ധര്‍ സ്റ്റേഡിയവും പരിസരവും കയ്യടക്കുകയാണ്.
നായ്കൊല്ലി ക്ഷേത്രത്തിലേക്കുള്ള നടപ്പ്വഴിയായി ജനങ്ങ ള്‍ ആശ്രയിക്കുന്നത് സ്റ്റേഡിയത്തിനോട് ചേര്‍ന്നുള്ള പാതയാണ്. കൂടാതെ ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും പുറക്കാടി നിവാസികളും ഗവണ്മെന്റ് ആശുപത്രിയിലേക്കുള്ള രോഗികളും തുടങ്ങി നിരവധി ആളു കള്‍ ആശ്രയിക്കുന്നതും ഈ വഴി തന്നെയാണ്.
സ്റ്റേഡിയത്തിനുള്ളില്‍ നിര്‍മ്മിച്ചിരിക്കുന്ന റെസ്റ്റ് റൂം, ടോയ്ലറ്റ്, ബ്ലോക്ക് കെട്ടിടം തുട ങ്ങിയവ കേന്ദ്രീകരിച്ച് ചെറുപ്പക്കാരടങ്ങുന്ന സംഘങ്ങള്‍ പരസ്യമായി വ്യാജമദ്യ വില്പനയ്ക്കും കഞ്ചാവ് അടക്കുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതിനും വിനി യോഗിക്കുന്നു. ഇക്കൂട്ടര്‍ സ്ത്രീകളോടും വിദ്യാര്‍ത്ഥിനികളോടും അപമര്യാദയായിയപെരുമാറുന്നതും നിത്യമാ കുന്നുണ്ട്.
ഇത്തരത്തിലുളള സാമൂഹ്യവിരുദ്ധരുടെ ശല്യം കാരണം അധികൃതര്‍ക്ക് പരാതി കൊടുക്കാന്‍ തയ്യാറെടുക്കുകയാണ് പ്രദേശവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: