കല്‍പ്പറ്റ : മാംസശാലക്ക് പത്തു കോടി അനുവദിച്ചവര്‍ വയനാടിന്റെ ആരോഗ്യമേഖലയെ പാടെ അവഗണിച്ചുവെന്ന് യുവമോര്‍ച്ച വയനാട് ജില്ലാ പ്രസിഡന്റ് അഖില്‍ പ്രേം സി.
വയനാടിന്റെ ആരോഗ്യമേഖല ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവുമൂലം വീര്‍പ്പുമുട്ടുമ്പോള്‍ ഒരു നടപടിയും സ്വികരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഡോക്ടര്‍മാരുടെ സേവനം ലഭിക്കാതെ ആദിവാസി യുവതികള്‍ മരിക്കുന്നത് വയനാട്ടിലെ നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുകയാണ.് ഈ വരുന്ന 27 ന് ഈ ആവശ്യമുന്നയിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് നടത്തും. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഒപ്പു ശേഖരണം നടത്തുകയും മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആയിരം പോസ്റ്റ് കാര്‍ഡുകള്‍ അയക്കും. ഈ പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും യുവമോര്‍ച്ച നടത്തിയ കളക്ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടു.
ടി.എം സുബീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ജിതിന് ഭാനു മുകുന്ദന് പള്ളിയറ, ന്യൂട്ടണ്‍, രതീഷ് എം , സുഭാഷ് എം .കെ , ധനില്‍കുമാര്‍, രാജ് മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: