കാഞ്ഞങ്ങാട്: നെല്ലിത്തറ പൂങ്കാവനം ഓഡിറ്റോറിയത്തില്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നടന്നുവന്ന എബിവിപി സംസ്ഥാന പഠനശിബിരം സമാപിച്ചു. കേരളത്തിലെ 14 ജില്ലകളില്‍ നിന്നായി തെരഞ്ഞെടുത്ത 300ഓളം പ്രതിനിധികളാണ് ശിബിരത്തില്‍ സംബന്ധിച്ചത്. ഇന്നലെ വൈകുന്നേരം നടന്ന സമാപന സമ്മേളനം സംസ്ഥാന സംഘടനാ സെക്രട്ടറി ഒ.നിധീഷ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ അടിസ്ഥാനവര്‍ഗ്ഗത്തിന്റെ പ്രതീക്ഷയാണ് എബിവിപിയെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. താന്‍ എന്ന വ്യക്തിയല്ല മറിച്ച് രാഷ്ട്രമാണെന്ന കാഴ്ചപ്പാട് പ്രവര്‍ത്തകര്‍ വളര്‍ത്തിയെടുക്കണം. വ്യക്തി നിര്‍മ്മാണത്തിലൂടെ രാഷ്ട്ര നിര്‍മ്മാണമെന്ന സങ്കല്‍പ്പമാണ് നമുക്ക് വേണ്ടത്. ദളിത് സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അവരുടെ വിദ്യാഭ്യാസത്തിന് വേണ്ടി സ്കൂള്‍ ആരംഭിച്ച മഹാത്മാ അയ്യങ്കാളിയെ നാം മാതൃകയാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ആശയ ദാരിദ്ര്യത്തിന്റെ ഗര്‍ഭം പേറി നടക്കുന്ന കേരളത്തിലെ വിദ്യാഭ്യാസ പ്രസ്ഥാനങ്ങളെ പിന്തള്ളി എബിവിപി മുന്നോട്ട് കുതിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. നാം ഒന്നാണ്, നാം ഒന്നാമതാണ് എന്ന ബോധം ഉണ്ടാകണം. സംഘടനാ ശേഷി ഉപയോഗിച്ച് ജീവിതം കൊണ്ട് ത്യാഗം ചെയ്യാന്‍ സാധിക്കണം. മഹാനായ ശിവജി ദളിത് കുടുംബങ്ങള്‍ക്കൊപ്പം നിന്നാണ് വൈദേശിക ശക്തികള്‍ക്കെതിരെ പോരാടിയതെന്നും നാം ഓര്‍ക്കണം. സര്‍വ്വരംഗങ്ങളിലും ഇന്ന് അവഗണന പേറുന്ന ഒരു സമൂഹമായി ദളിത് വിഭാഗം മാറിയിരിക്കുകയാണ്. ഇവര്‍ക്ക് നാം വഴികാട്ടിയാകണം. നാമെല്ലാം വിശാലന്മാരായി മാറി, തന്റേതായുള്ളതെല്ലാം സമാജത്തിനായി ത്യജിക്കാന്‍ നമുക്ക് സാധിക്കണം. അതിനുവേണ്ടി എബിവിപിയെ കരുത്താര്ജ്ജിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
15,16,17 തീയ്യതികളില്‍ നടന്ന ശിബിരം എബിവിപി അഖിലേന്ത്യാ ജോ.ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ജി.ലക്ഷ്മണ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി.കെ.രാഖേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്വാഗതസംഘം ചെയര്‍മാനും മുഖ്യാതിഥിയുമായ കേണല്‍ അശോക് കിണി സംസാരിച്ചു. മൂന്നു ദിവസങ്ങളിലെ വിവിധ ക്ലാസുകളില്‍ അഖിലേന്ത്യാ ഓര്‍ഗനൈസിങ്ങ് സെക്രട്ടറി സുനില്‍ അംബേക്കര്‍, സോണല്‍ സെക്രട്ടറിമാരായ സഞ്ജയ് പാച്ച്പോര്‍, ആനന്ദ രഘുനാഥ്, ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് എം.രാധാകൃഷ്ണന്, പ്രാന്ത കാര്യകാരി അംഗം കെ.രാമനുണ്ണി എന്നിവര്‍ സംസാരിച്ചു.
കേരത്തിലെ ദളിത് പീഡനവും, തീവ്രവാദ പ്രവര്‍ത്തനവും ശിബിരത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉയര്‍ച്ചക്കും, രാഷ്ട്രത്തിനെതിരെയുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും കേവലം വിദ്യാര്‍ത്ഥി പ്രസ്ഥാനം എന്നതിലുപരി എബിവിപിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കണമെന്ന ശിബിര സന്ദേശം ആവേശത്തോടെ നെഞ്ചേറ്റിക്കൊണ്ടാണ് ഓരോ പ്രവര്‍ത്തകരും സമ്മേളന നഗരിയില്‍ നിന്ന് പടിയിറങ്ങിയത്.
എബിവിപി സംസ്ഥാന പഠനശിബിരത്തിന്റെ സമാപന സമ്മേളനം സംസ്ഥാന സംഘടനാ സെക്രട്ടറി
ഒ.നിധീഷ് ഉദ്ഘാടനം ചെയ്യുന്നു
എബിവിപി സംസ്ഥാന പഠനശിബിരത്തിന്റെ സമാപന സമ്മേളനത്തില്‍ നിന്ന്
സ്വര്‍ഗ്ഗീയ വിശാല്‍ ബലിദാന ദിനത്തോടനുബന്ധിച്ച് എബിവിപി സംസ്ഥാന പഠനശിബിരത്തില്‍ ടന്ന പുഷ്പാര്‍ച്ചന
പ്രതികരിക്കാൻ ഇവിടെ എഴുതുക: