കരുവാരകുണ്ട്: പഞ്ചായത്ത് പ്രസിഡന്റിനെതിരെ മുസ്ലിം ലീഗില്‍ ഭിന്നത രൂക്ഷമാകുന്നു. പ്രസിഡന്റ് ഏകാധിപതിയാണെന്നും പാര്‍ട്ടിയുമായി ആലോചിക്കാതെ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നുവെന്നും ആരോപിച്ച് മുസ്ലീം ലീഗിലെ ഒരു വിഭാഗം രംഗത്തെത്തി. കഴിഞ്ഞ ദിവസം നടന്ന വികസന കമ്മിറ്റി യോഗത്തില്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് വിട്ടുനിന്നതും അഭിപ്രായ ഭിന്നത രൂക്ഷമാക്കി. വര്‍ഷങ്ങളായി അന്യാധീനപ്പെട്ട് കിടക്കുന്നപുറമ്പോക്ക് ഭൂമി തിരിച്ച് പിടിക്കാത്തതിലും, ജലനിധി പദ്ധതിയിലെ പാളിച്ചകള്‍ പരിഹരിക്കുന്നതിലും വീഴ്ച വരുത്തിയെന്നാണ് പ്രസിഡന്റിനെതിരെയുള്ള ആരോപണം. വികസന കമ്മിറ്റി ചെയര്മാന് കൊണ്ടുവരുന്ന ആശയങ്ങളോടും പദ്ധതികളോടുമുള്ള പ്രസിഡന്റിന്റെ എതിര് നിലപാടുകളാണ് ഭിന്നതക്ക് പ്രധാനകാരണം. ഭരണസിമിതിയും പ്രസിഡന്റും തമ്മില്‍ ചേരിതിരിഞ്ഞ് നടത്തുന്ന പോരാട്ടം ഭരണം അവതാളത്തിലാകുമോയെന്നും ആശങ്കയുണ്ട്. അതേസമയം ഭിന്നതയെകുറിച്ച് അറിയില്ലെന്നും ഭരണസമിതി ഒറ്റക്കെട്ടാണെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ കെ.മുഹമ്മദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: