ബത്തേരി : ദേശീയപാത 212 ല്‍ ഗുണ്ടല്‍പേട്ട-നഞ്ചന്‍ഗോഡ് ഭാഗത്ത് പെരുകി വരുന്ന റോഡ് അപകടങ്ങളും ഹവാലകടത്തുകളുമായി ബന്ധമുണ്ടോ എന്ന ചോദ്യത്തിന് പ്രസക്തി ഏറുകയാണ്. ഹവാല സംഘത്തിന്റെ പക്കല്‍ നിന്ന് ബത്തേരി പോലീസ് പിടികൂടിയ തോക്ക് ഈ പാതയിലെ കൊളളസംഘത്തില്‍ നിന്ന് രക്ഷനേടാന്‍ ഇവര്‍ കരുതിയതാകാമെന്നും അഭിപ്രയമുണ്ട്. വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി പണവും മറ്റും അപഹരിക്കാന്‍ നടക്കുന്ന സംഘങ്ങളില്‍ നിന്ന് രക്ഷപെടാനുളള ശ്രമങ്ങളല്ലേ പല അപടങ്ങള്‍ക്കും കാരണമെന്നും സംശയിക്കേണ്ടിയിരിക്കുന്നു. മുമ്പ് രാത്രിയിലെ യാത്രാ-ടൂറിസ്റ്റ് ബസ്സുകളില്‍ കടത്തിയിരുന്ന ഹവാലപണം ഇപ്പോള്‍ സ്വകാര്യ ആഡംഭരകാറുകളിലാണ് കടത്തുന്നതെന്നും ഈസംഭവം ഓര്‍മ്മപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: