മാനന്തവാടി : മനുഷ്യ വിസര്‍ജ്യങ്ങള്‍ റോഡിലേക്ക് ഒഴുകിടാക്സി ഡ്രൈവര്‍മാര്‍ കംഫര്‍ട്ട് സ്റ്റേഷന് പൂട്ടിച്ചു. മാനന്തവാടി ഗാന്ധിപാര്‍ക്കിലെ ശൗചാലയത്തിലെ ദുര്‍ഗന്ധം മൂലം ഓട്ടോ ടാക്സി തൊഴിലാളികള്‍ ദുരിതമനുഭവിക്കുകയായിരുന്നു. മാനന്തവാടി നഗരത്തിലെത്തിയാല്‍ ആശ്രയിക്കാവുന്ന ആകെയുള്ള ശൗചാലയമാണ് നഗരസഭക്ക് കീഴിലെ ഗാന്ധിപാര്‍ക്കില്‍ സ്ഥിതി ചെയ്യുന്നത്. റോഡിലേക്ക് ഒഴുകിയ മലമൂത്ര വിസര്‍ജ്യങ്ങളുടെ ദുര്‍ഗന്ധമകറ്റാന്‍ ചപ്പിട്ടിരുന്നെങ്കിലും മാറ്റമുണ്ടായിരുന്നില്ല.തുടര്‍ന്നാണ് ശൗചാലയം പൂട്ടിച്ചത്. മുന്‍ പഞ്ചായത്ത് ഭരണ സമിതി ലക്ഷങ്ങള്‍ ചിലവിട്ട് നവീകരിച്ച് മാസങ്ങള്‍ പിന്നിടുന്നതേ ഉള്ളൂ. പക്ഷേ മുടക്കിയ ലക്ഷങ്ങള്‍ എവിടെയെന്നുള്ള ചോദ്യമാണ് നാട്ടുക്കാരുടേത്. ശൗചാലയത്തിന് പൂട്ട് വീണതോടുകൂടി നഗരത്തിലെത്തുന്ന യാത്രക്കാര്‍ അടക്കമുള്ളവര്‍ക്ക് ദുരിതമാണ്. എത്രയും വേഗം ശൗചാലയം നവീകരിച്ച് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: