തവിഞ്ഞാല്‍ : കാട്ടാന ശല്യത്താല്‍ പൊറുതിമുട്ടി പ്രദേശവാസികള്‍ക്ക് ഉറക്കമില്ലാത്ത രാത്രികള്‍. തവിഞ്ഞാല്‍ പഞ്ചായത്തിലെ കണോത്ത്മല, വരയാല്‍, മേലെ വരയാല്‍, ബോയ്സ് ടൗണ്‍, തവിഞ്ഞാല്‍ 44 എന്നിവിടങ്ങളിലാണ് രാപകല്‍ വ്യത്യാസമില്ലാതെ ഒറ്റക്കും കൂട്ടമായും ഇറങ്ങുന്ന കാട്ടാനകള്‍ ദുരിതം വിതക്കുന്നത്. കഴിഞ്ഞ ദിവസം മേലെ വരയാലില്‍ ഇറങ്ങിയ ആനകള്‍ മേലെ പുരക്കല്‍ സുമതി, നമ്പൂരികണ്ടം സോമന്,തയ്യുള്ളതില്‍ കണാരന്, പടിപ്പുര ശശി, കോലോത്ത് ജോര്‍ജ്ജ് എന്നിവരുടെ തെങ്ങ്, കവുങ്ങ് തുടങ്ങിയ കൃഷികള്‍ നശിപ്പിച്ചിരുന്നു. ആനയെ തുരത്താന്‍ വനപാലകര്‍ കഷ്ടപ്പെടുമ്പോള്‍ കര്‍ഷകരെ കണ്ണീരിലാഴ്ത്തി കാട്ടാനക്കൂട്ടം കൃഷികള്‍ ചവിട്ടിമെതിക്കുകയാണ്. കാട്ടാന ശല്യത്തിനെതിരെ പ്രദേശവാസികള്‍ ഡിഎംഒ ഓഫീസ് മാര്‍ച്ച് ഉള്‍പ്പെടെ സമര പരിപാടികള്‍ നടത്തിയിരുന്നു. തുടര്‍ന്ന് ആനയിറങ്ങുന്ന പ്രദേശങ്ങളില്‍ വനപാലകരുടെ കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ആനയെ തുരത്തുന്ന ജോലിയാണ് ഇപ്പോള്‍ വനപാലകര്‍ക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: