തിരുനെല്ലി : കടുവയിറങ്ങി മേയാന്‍ വിട്ടിരുന്ന വളര്‍ത്തുമൃഗങ്ങളെ കടിച്ചുകൊന്നു. തിരുനെല്ലി പഞ്ചായത്തിലെ ബാവലിയില്‍ ഷാണമംഗലം പാലാട് ചോലില്‍ രാധയുടെ രണ്ട് പശുവിനെയും വായറ ദേവസന്റെ അഞ്ച് ആടുകളെയുമാണ് കടുവ കടിച്ചുകൊന്നത്. ദേവസന്റെ രണ്ടു ആടുകളെ കാണാതായിട്ടുമുണ്ട്. ഞായറാഴ്ച്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. തുടര്‍ന്ന് വാനപാലകര്‍ സംഭവസ്ഥലത്തെത്തി മതിയായ നഷ്ടപരിഹാരം നല്‍കുന്നതിനും രണ്ട് ദിവസത്തിനകം പ്രദേശത്ത് കൂട് സ്ഥാപിക്കുമെന്നും ഉറപ്പ് നല്കി.
പ്രദേശത്ത് വനപാലകര്‍ ക്യാമ്പ് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: