സെന്റ്കിറ്റ്സ്: വിൻഡീസ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് ഇലവനെതിരായ ഇന്ത്യയുടെ ത്രിദിന മത്സരം സമനിലയിൽ കലാശിച്ചു. ഒന്നാം ഇന്നിങ്സിൽ 184 റൺസിന്റെ ലീഡ് നേടിയെങ്കിലും രണ്ടാം ഇന്നിങ്സിൽ വിൻഡീസ് ഇലവനെ ഓൾ ഔട്ടാക്കാൻ ഇന്ത്യൻ ബൗളർമാർക്ക് കഴിഞ്ഞില്ല. മൂന്നാം ദിനം വിൻഡീസ് ആറ് വിക്കറ്റ നഷ്ടത്തിൽ 223 റൺസെടുത്തു. 51 റൺസെടുത്ത ബ്ലാക്ക്വുഡിന്റെയും 39 റൺസ് വിശാൽ സിങും പുറത്താകാതെ ഇതേ സ്കോർ നേടിയ ഹോഡ്ജുമാണ് വിൻഡീസിന് ഇലവന് സമനില നേടിക്കൊടുത്തത്. ഹോഡ്ജിനൊപ്പം ആറ് റൺസുമായി ഹാമിൽട്ടണായിരുന്നു ക്രീസിൽ. ഇന്ത്യക്ക് വേണ്ടി ഓഫ് സ്പിന്നർ ആർ. അശ്വിൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. സ്കോർ ചുരുക്കത്തിൽ: വിൻഡീസ് പ്രസിഡന്റ്സ് ഇലവൻ 180, ആറിന് 223. ഇന്ത്യ 364.
പ്രതികരിക്കാൻ ഇവിടെ എഴുതുക: