ചെറുതുരുത്തി പാങ്ങാവ് ശിവക്ഷേത്രത്തില്‍ ഡോ.എന്‍.
ഗോപാലകൃഷ്ണന് പ്രഭാഷണം നടത്തുന്നു.
ചെറുതുരുത്തി: ക്ഷേത്രങ്ങളില്‍ മതപഠനശാലകള്‍ തുടങ്ങേണ്ട കാലം അധികരിച്ചുവെന്ന് ഡോ. എന്‍.ഗോപാലകൃഷ്ണന്. രാമായണവും മഹാഭാരതവും ഭഗവദ്ഗീതയും അറിയാത്തതാണ് ഇന്നത്തെ യുവതലമുറയും സമൂഹവും നേരിടുന്ന മൂല്യച്യുതിക്ക് കാരണം. ഇതിന് പരിഹാരമായി മതപഠനശാലകള്‍ ആരംഭിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ചെറുതുരുത്തി പാങ്ങാവ് ശിവക്ഷേത്രത്തില്‍ രാമായണ മാസാചരണ പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷേത്രം ഊരാളന്‍ രാധിക മേനോന് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എം.എ.രാജു, ശാലിനി മധു, കെ.ചന്ദ്രശേഖരന്, പാഞ്ഞാള്‍ നാരായണന് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: