ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ പാറമേക്കാവ് കല്യാണ മണ്ഡപത്തില്‍ നടന്ന ഗുരുവന്ദനം
തൃശൂര്‍: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഗുരുവന്ദനം നടത്തി. പാറമേക്കാവ് കല്യാണ മണ്ഡപത്തില്‍ നടന്ന ഗുരുവന്ദനപൂജ ബാലഗോകുലം സംസ്ഥാന കാര്യദര്‍ശി സ്മിത വത്സലന്‍ ഉദ്ഘാടനം ചെയ്തു. ജില്ല ഉപാദ്ധ്യക്ഷന്‍ ഗീതമുകുന്ദന് അദ്ധ്യക്ഷത വഹിച്ചു. ചിന്മയമിഷന് ചീഫ് എക്സിക്യൂട്ടീവ് എം.വാസുദേവന്‍, റിട്ട. എഞ്ചിനീയര്‍ സി.ഉണ്ണികൃഷ്ണന്, ഡോ.പി.വി.അശോകന് എന്നിവരുടെ പാദങ്ങള്‍ കഴുകിയാണ് ആദരിച്ചത്. ലതിക ദേവദാസ്, ബിന്ദു ശശികുമാര്‍, പ്രീത ചന്ദ്രന്, വി.എം.ഹരി, മുരളി, ഗോപി, ദേവദാസവര്മ്മ, ചന്ദ്രശേഖരന്, ഉണ്ണികൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: