കൊച്ചിന് ദേവസ്വം ബോര്‍ഡിലെ ആനകള്‍ക്കുള്ള സുഖചികിത്സ സ്പെഷല്‍ ദേവസ്വം കമ്മീഷണര്‍
കെ.ആര്.ഹരിദാസ് നിര്‍വഹിക്കുന്നു.
തൃശൂര്‍: കൊച്ചിന് ദേവസ്വം ബോര്‍ഡിലെ ആനകള്‍ക്ക് ആരോഗ്യസംരക്ഷണത്തിനും ശരീര പുഷ്ടിക്കുമായി ആരംഭിച്ച ഒരുമാസം നീണ്ടുനില്‍ക്കുന്ന സുഖചികിത്സയുടെ ഉദ്ഘാടനം വടക്കുന്നാഥ ക്ഷേത്രാങ്കണത്തില്‍ സ്പെഷല്‍ ദേവസ്വം കമ്മീഷണര്‍ കെ.ആര്.ഹരിദാസ് നിര്‍വഹിച്ചു. ആനകള്‍ക്ക് മരുന്നുകളുടെ ചേരുവകളോടുകൂടിയ ചോറുരുള നല്‍കിയാണ് തുടക്കം. സുഖചികിത്സക്കുള്ള ആനകളെ തേച്ചുകുളിപ്പിച്ച് ഒരുക്കി വടക്കുന്നാഥ ക്ഷേത്രാങ്കണത്തില്എത്തിച്ചിരുന്നു.
സെക്രട്ടറി വി.എ.ഷീജ, അസി.കമ്മീഷണര്‍ (ഫിനാന്‍സ്) പി.രാജേന്ദ്രപ്രസാദ്, തൃശൂര്‍ ഗ്രൂപ്പ് അസി. കമ്മീഷണര്‍ പി.വി.മായ, വടക്കുംനാഥന് ദേവസ്വം മാനേജര്‍ എം.ജി.ജഗദീഷ്, കൊച്ചിന് ദേവസ്വം എംപ്ലോയീസ് യൂണിയന് ജനറല്‍ സെക്രട്ടറി പ്രശാന്ത് ആര്.നായര്‍, വടക്കുംനാഥന് ക്ഷേത്രക്ഷേമസമിതി കണ്‍വീനര്‍ ടി.ആര്.ഹരിഹരന്, ലൈവ്സ്റ്റോക്ക് മാനേജര്‍ പി.എന്‍.ഹരികുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
ച്യവനപ്രാശം, അരി, അഷ്ടചൂര്‍ണം, മഞ്ഞള്‍പ്പൊടി, ഉപ്പ്, വിവിധ സിറപ്പുകളും ഗുളികകളുമാണ് നല്‍കുന്നത്. ദേവസ്വം എലിഫന്റ് കണ്‍സള്‍ട്ടന്റ് ഡോ. പി.വി.ഗിരിദാസന് മേല്‍നോട്ടം വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: