ഒല്ലൂര്‍; ചാലക്കുടിയില്‍ നിന്നും അനധികൃതമായി കടത്തുകയായിരുന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന തേക്ക്തടികള്‍ വനംവകുപ്പ് ഫ്ളയിങ്ങ് സ്ക്വാഡ് പിടികൂടി. എല്ലാറ്റ്മുഖം വനമേഖലയില്‍ നിന്നും തൃശൂര്‍ ചെവ്വൂരിലേക്ക് കൊണ്ടുവരികയായിരുന്ന തടിക്ക് രേഖകള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. പട്രോളിങ്ങിനിടെ പേരാമ്പ്രയില്‍ വെച്ചാണ് ഇവ പിടികൂടിയത്. ലോറിയും ഡ്രൈവറേയും ഏഴാറ്റുമുഖം ഫോറസ്റ്റിന് കൈമാറി. റേഞ്ച് ഓഫീസര്‍ എം.കെ.സുര്‍ജിത്, പി.ഡി.രതീഷ്, ആര്.ഗിരീഷ്കുമാര്‍, ടി.വി.രാജ്കുമാര്, വി.പി.പ്രജീഷ്, ടി.എം.ഷിറാസ്, എം.വി.സജീവ്കുമാര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: