ചൂലൂര്‍ യോഗിനിമാതാ ബാലികാസദനത്തില്‍ ഔഷധതോട്ടം ഡോ. കെ.എസ്. രജിതന്‍ ഇലപ്പതൈ
നട്ട് നിര്‍വഹിക്കുന്നു.
ചുലൂര്: യോഗിനിമാതാ ബാലികാസദനത്തിലെ അന്തേവാസികള്‍ ഔഷധ വനം നിര്‍മിക്കുന്നതിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ ഔഷധി സുപ്രണ്ട് ഡോ. കെ. എസ്. രജിതന്‍ ഇലപ്പതൈ നട്ടുകൊണ്ട് ഉല്‍ഘാടനം നിര്‍വഹിച്ചു. ഔഷധിയില്‍ നിന്നും ലഭിച്ച ഇരുനൂറോളം ഔഷധ സസ്യങ്ങള്‍ നടുകയും അവര്‍ക്ക് വേണ്ട നിര്‍ദേശം ഡോ. രജിതന്‍ നല്‍കുകയും ചെയ്തു, തുടര്‍ന്ന് നടന്ന ക്ലാസില്‍ കര്‍ക്കടക മാസത്തിന്റെ പ്രാധാന്യവും ഔഷധ സസ്യങ്ങളെ കുറിച്ചുള്ള അറിവും മക്കള്‍ക്ക് പകര്‍ന്നു നല്‍കുകയും ചെയ്തു. ചടങ്ങില്‍ എന്‍ എസ് സജീവന്, പരിസ്ഥിതി പ്രവര്ത്തകന് വിജീഷ് ഏത്തായി, കെ എസ് ദീപന്, ജയന്‍ബോസ്, കെ എസ് തിലകന് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. വിദ്യാര്‍ഥി പ്രമുഖ സൂര്യ പി നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: