തൃശൂര്‍: യോഗയുടെ സത്ത ഉള്‍ക്കൊണ്ട് അവ ജനഹൃദയങ്ങളിലെത്തിക്കുവാനുള്ളചുമതല സ്ത്രീകള്‍ ഏറ്റെടുക്കണമെന്ന് ഡോ. കലാമണ്ഡലം ഹേമലത അഭിപ്രായപ്പെട്ടു. മഹിള ഐക്യവേദി ജില്ലാപ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
സംസ്ഥാനത്ത് വ്യാപകമായി വരുന്ന ലൗജിഹാദ്, ധൂര്‍ത്ത്, മയക്കുമരുന്ന്, ആത്മഹത്യാപ്രവണ എന്നിവക്കെതിരെ മഹിള ഐക്യവേദി പോലുള്ള സ്ത്രീസംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിരോധം തീര്‍ക്കണമെന്ന് യോഗത്തില്‍ സംസാരിച്ച ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ഹരിദാസ് ആഹ്വാനം ചെയ്തു. മഹിള ഐക്യവേദി ജില്ലാരക്ഷാധികാരി നിര്‍മ്മല ഭവ്യന്‍ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി പി.സൗദാമിനി മുഖ്യപ്രഭാഷണം നടത്തി. ഹിന്ദു ഐക്യവേദി ജില്ലാപ്രസിഡണ്ട് ബാലന് പണിക്കശ്ശേരി, ജില്ലാസെക്രട്ടറി ഇ.ടി.ബാലന്, പ്രസാദ് കാക്കശ്ശേരി, മധുസൂദനന്കളരിക്കല്, സരള ബാലന്, രാഖി രാജേഷ് എന്നിവര്‍ സംസാരിച്ചു.
മഹിള ഐക്യവേദി ജില്ലാപ്രസിഡണ്ട് മിനി മനോഹരന്റെ മകനെ അകാരണമായി തടവില്‍വെച്ച ഇരിങ്ങാലക്കുട എസ്ഐയുടെ നടപടിയില്‍ ഹിന്ദു ഐക്യവേദി ജില്ലാപ്രസിഡണ്ട് ബാലന് പണിക്കശ്ശേരി പ്രതിഷേധിച്ചു. അകാരണമായി തടഞ്ഞുവെച്ച എസ്ഐയെ സസ്പെന്റ് ചെയ്യണമെന്നും മഹിളാ ഐക്യവേദി ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.
മൂര്‍ക്കനാട് ക്ഷേത്രഭൂമിയിലൂടെ അമ്പ് പ്രദക്ഷിണവുമായി ഉണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സമരരംഗത്തുണ്ടായിരുന്ന മിനി മനോഹരനോടുള്ള വ്യക്തിവിരോധത്തിന്റെ പേരിലാണ് നിസ്സാര സംഭവത്തിന്റെ പേരില്‍ കുറ്റവാളിയോടെന്നപോലെ പെരുമാറിയതെന്നും ഐക്യവേദി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: