ദീനദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജനയുടെ കീഴില്‍ യുവജന നൈപുണ്യ വാരാചരണം മന്ത്രി സി.രവീന്ദ്രനാഥ് നിര്‍വഹിക്കുന്നു.
തൃശൂര്‍: വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന അസാപ്പ് പദ്ധതിക്കു കീഴില്‍ ജില്ലയില്‍ രണ്ടു സ്കില്‍ പാര്‍ക്കുകള്‍ അനുവദിക്കുമെന്നു വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന് മുഖേന നടപ്പാക്കുന്ന ദീനദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജനയുടെ കീഴില്‍ യുവജന നൈപുണ്യ വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിശീലനാര്ഥികളുടേയും പൂര്‍വ വിദ്യാര്‍ഥികളുടേയും സംഗമം ആമ്പല്ലൂരിലുള്ള അളഗപ്പ നഗര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലയില്‍ ആരംഭിക്കുന്ന സ്കില്‍ പാര്‍ക്കുകളില്‍ ഒന്ന് ചേറൂരും മറ്റൊന്നു പുതുക്കാട് നിയോജക മണ്ഡലത്തിലുമായിരിക്കുമെന്നും നൈപുണ്യ വികസന രംഗത്ത് കുടുംബശ്രീയും വിദ്യാഭ്യാസ വകുപ്പും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കു ശരിയായ ഏകോപനം വേണമെന്നും പുതുതായി ആരംഭിക്കുന്ന സ്കില്‍ പാര്‍ക്കുകള്‍ അതിനു വഴിയൊരുക്കുമെന്നും മന്ത്രി പ്രത്യാശിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ അമ്പിളി സോമന്, കെ. രാജേശ്വരി, കെ. ജെ. ഡിക്സണ്‍, ജയന്തി സുരേന്ദ്രന്, അലക്സ് ചുക്കിരി, സനല്‍ മഞ്ഞളി, നന്ദിനി ദാസന്, കുടുംബശ്രീ ജില്ലാ മിഷന് കോ ഓര്‍ഡിനേറ്റര്‍ പി. അബ്ദുള്‍ മജീദ്, പി.എം. ഹംസ, കെ.വി. ദീപ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: