പാവറട്ടി: ഒറ്റപ്പെടലിന്റെ ദൈന്യതയില്‍ കഴിയുന്ന പാവറട്ടി മരുതയൂരിലെ സഹോദരിമാരായ പോലിവീട്ടില് വിലാസിനിക്കും ശരദക്കും ഇനി ചോര്‍ന്നൊലിച്ച വീട്ടില്‍ കിടക്കേണ്ട. ഹൃദ്രോഗിയായ വിലാസിനിക്കും ആരോഗ്യപ്രശ്നങ്ങളുള്ള ശാരദയും മാതാപിതാക്കളുടെ മരണ ശേഷം തനിച്ചാണു. മറ്റൊരു സഹോദരി വിവാഹിതയായതോടെ ഇവര്‍ക്ക് ആശ്രയമില്ലാത്ത സ്ഥിതിയിലായിരുന്നു. ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ ആശങ്കകളുമായി കഴിയുന്ന വിലാസിനിയുടെയും ശാരദയുടേയും കഥ ജന്മഭൂമിയിലൂടെയാണു പുറം ലോകമറിയുന്നത്.
ഇതേ തുടര്‍ന്ന് പാവറട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വില്ലേജ് ഓഫീസറുമടക്കമുള്ളവര് ഇവിടം സന്ദര്‍ശ്ശിച്ച് വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും നടപ്പിലാക്കിയില്ല. ഇതേ തുടര്‍ന്നാണു ബി ജെ പി പാവറട്ടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സുമനസ്സുകളില്‍ നിന്ന് ധന ശേഖരണം നടത്തിയാണു ഇവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കിയത്. വീടിന്റെ താക്കോല്‍ ദാന ചടങ്ങ് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് നിര്‍വ്വഹിച്ചു. ബി. ജെ. പി പഞ്ചായത്ത് പ്രസിഡന്റ് ബാബു പാവറട്ടി, അധ്യക്ഷത വഹിച്ചു. പോപ്പുലര്‍ ഗ്രൂപ്പ് ചെയര്‍മ്മാന്‍ പി.എ. ലതേഷ്, ജസ്റ്റിന് ജേക്കബ്, പ്രമോദ് ആനേടത്ത്, എം.എസ്.ശശി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: