പത്തനംതിട്ട : ഗുരുദേവനെ ചിലര്‍ സൗകര്യപൂര്‍വ്വം ഹൈജാക്ക് ചെയ്യുകയാണെന്ന് വെള്ളാപ്പള്ളി നടേശന്.പന്തളത്ത് എസ്.എന്‍.ഡി.പി യൂണിയന്റെ നേതൃത്വത്തില്‍ നടന്ന ഗുരുസ്തവത്തിന്റെ ശതാബ്ദി ആക്ഷോഷചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.ഗുരുദേവപ്രസ്ഥാനത്തെ അവഗണിക്കാന്‍ ആര്‍ക്കും കഴിയില്ല.അതുകൊണ്ടാണ് തോമസ് ഐസക്ക് ഇത്തവണ ഗുരുദേവനെ അനുസ്മരിച്ചുകൊണ്ട് ബജറ്റ് അവതരിപ്പിച്ചത്.മുന്‍പ് അഞ്ചുവര്‍ഷം ബജറ്റവതരിപ്പിച്ചപ്പോഴും ഐസക്ക് ഗുരുദേവനെ അനുസ്മരിച്ചിരുന്നില്ല.ഇവിടെയാണ് എസ്.എന്‍.ഡി.പി.യോഗത്തിന്റെ പ്രസക്തിയെന്ന് അദ്ദേഹം പറഞ്ഞു.ഗുരുവിന്റെ മഹത്വം വലുതാണ്.അത് ഉള്‍ക്കൊള്ളാന്‍ കേരളം വൈകി.ഈഴവര്മാത്രമായിരുന്നു ഗുരുദേവന്റെ മഹത്വം പ്രചരിപ്പിക്കാനുണ്ടായിരുന്നത്.ഇപ്പോള്‍ രാഷ്ട്രീയക്കാരുള്‍പ്പെടെ എല്ലാവരും ഇത് പ്രചരിപ്പിക്കാന്‍ മത്സരിക്കുകയാണെന്നും അദ്ധേഹം ചൂണ്ടിക്കാട്ടി.ജാതിവ്യവസ്ഥ ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചതാണ്.കേരള നിയമസഭയില്‍ 16 എം.എല്‍.എമാര്‍ ജാതി സംവരണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വരുന്നതാണ്.ജാതി പറയരുത് ചോദിക്കരുത് എന്ന് പ്രചരിക്കുന്നവര്‍ ഇതിന് മറുപടി പറയണമെന്നും അദ്ധേഹം പറഞ്ഞു.
ഗുരുദര്‍ശനത്തിലെ ഒരു വാക്ക് മാത്രം അടര്‍ത്തിയെടുത്താണ് ജാതി പറയരുതെന്ന് ഗുരുപറഞ്ഞതായി ചിലര്‍ പ്രചരിക്കുന്നത്.ഗുരുവിന്റെ ദര്‍ശനങ്ങള്‍ അന്ധന് ആനയെകണ്ടപോലെയാണ് ഇക്കൂട്ടര്‍ വ്യാഖ്യാനിക്കുന്നത്.ജാതി വിവേചനമാണ് ജാതി ചിന്തയുണ്ടാക്കുന്നത്.ജാതിയുടെ പേരില്‍ ആരുടേയും പിടിച്ചുപറിക്കാനില്ല.മറ്റുള്ളവര്‍ക്ക് നല്കുന്നതോടൈപ്പം ഈഴവ സമൂഹത്തിനും അര്‍ഹമായത് ലഭിക്കണമെന്നു മാത്രമാണ് എസ്.എന്‍.ഡി.പി നിലപാടെന്നും അദ്ദേഹം പറഞ്ഞു.
പന്തളം യൂണിയന് പ്രസിഡന്റ് അഡ്വ.സിനില്‍ മുണ്ടപ്പള്ളി അദ്ധ്യക്ഷനായിരുന്നു.യൂണിയന് സെക്രട്ടറി അഡ്വ.എ.വി.ആനന്ദരാജ് പത്തനംതിട്ട യൂണിയന് പ്രസിഡന്റ് കെ.പത്മകുമാര്‍,മാവേലിക്കര യൂണിയന് സെക്രട്ടറി ബി.സുരേഷ്ബാബു,അടൂര്‍ യൂണിയന് ചെയര്മാന് അഡ്വ.മണ്ണടി മോഹനന്,കോഴഞ്ചേരി യൂണിയന് സെക്രട്ടറി ഡി.സുരേന്ദ്രന്,അടൂര്‍ യൂണിയന് കണ്‍വീനര്‍ അഡ്വ.മനോജ്,പന്തളം യൂണിയന് നേതാക്കളായ ജി.മോഹനന്,കെ.ജി.റാവു,എസ്.ആദര്‍ശ്,പുഷ്പാകരന്‍ വെട്ടിയാര്‍,സുരേഷ്മുടിയൂര്ക്കോണം,ശിവജി,ശിവരാമന്,സുകുസുരഭി,രേഖഅനില്,അനില്‍ ഐസക്ക്,എം.ആര്.ഉദയന്‍,ദിലീപ്,രാജീവ്,വി.കെ.രാജു,സുമവിമല്,രമണിസുദര്ഷശനന്,ഗീതറാവു എന്നിവര്‍ സംസാരിച്ചു.ഗുരുസ്തവത്തെക്കുറിച്ച് ശിവബോധാനന്ദസ്വാമിയും,ഷാജിലാല്‍ നെടുകണ്ടവും ക്ലാസ്സുകള്‍ നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: