ചുങ്കപ്പാറ: ചുങ്കപ്പാറ ചാലാപ്പള്ളി ബാസ്റ്റോറോഡ് തകര്‍ന്ന് വന്‍ കുളങ്ങളും തോടുകളും രൂപപ്പെട്ട് യാത്ര ദുഷ്ക്കരമായി. മഴ പെയ്തു വെള്ളം നിറഞ്ഞ കുഴികളുടെ ആഴം അറിയാതെ പല വാഹനങ്ങളും അപകടത്തില്‍ പെടുന്നു.പല കുഴികള്‍ക്കും ഒന്നര അടിയിലേറെ ആഴമുണ്ട്. ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ചെറു വാഹനങ്ങളാണ് അപകടത്തില്‍ പെടുന്നതില്‍ അധികവും. ഇക്കഴിഞ്ഞ ദിവസം ഇരുചക്രവാഹന യാത്രികരായ ദമ്പതികള്‍ വാഹനം മറിഞ്ഞ് വെള്ളത്തില്‍ വീണ് യാത്ര റദ്ദാക്കിയ സംഭവവും ഉണ്ടായിട്ടുണ്ട്. വാഹനങ്ങളുടെ ആക്സില്‍ ഒടിയുന്നതാണ് പലപ്പോഴും സംഭവിയ്ക്കുന്നത്. സര്‍വ്വീസ് ബസുകള്‍ ഉള്‍പ്പെടെ നൂറ് കണക്കിന് വാഹനങ്ങളാണ് ദിനംപ്രതി ഈ റോഡിനെ ആശ്രയിക്കുന്നത്. ചുങ്കപ്പാറ മുതല്‍ അത്യാല്‍ വരെയുള്ള 3 കിലോമീറ്റര്‍ ദൂരം താണ്ടാന്‍ 20മിനിട്ട് വേണം . അമിതഭാരം കയറ്റുന്ന ടോറസ് പോലുള്ള വാഹനങ്ങള്‍ കൂടുതലായി ഓടുന്ന റോഡാണിത്. ഇത്രയുംവാഹനങ്ങളെ താങ്ങുന്നതിന് പര്യാപ്തമായ നിലവാരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചെയ്യാതെ പഴയ കാലത്തെ രീതികള്‍ അവലംബിച്ച് ടാര്‍ ചെയ്യുന്നതാണ് ഇത്രയും തകര്‍ച്ച നേരിടുന്നതിന് കാരണം. ഇതിനിടയില്‍ നാട്ടുകാര്‍ ചുങ്കപ്പാറയ്ക്കു സമീപം പ്രവര്‍ത്തിക്കുന്ന പാറമടയില്‍ നിന്നും ലോഡ് കണക്കിന് പാറപ്പൊടിയും ചെറുകല്ലുകളും റോഡിലെ കുഴികളിലിട്ട് നികത്തിയിട്ടു മുണ്ട്.സമീപ പ്രദേശങ്ങളിലെ റോഡുകള്‍ എല്ലാം തന്നെ ഉയര്‍ന്ന നിലവാരത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടും ഈ റോഡില്യാതൊരു വിധ അറ്റകുറ്റപ്പണികളും ചെയ്യാതെ ജനങ്ങളെ നിത്യ നരകത്തിലാക്കിയിരിക്കുന്നു. അധികൃതരുടെ കണ്ണു തുറക്കണെ എന്ന് പ്രാര്‍ത്ഥിച്ച് കഴിയുകയാണ് ഈ റോഡിലെ സഞ്ചാരികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: