കാഞ്ഞങ്ങാട്: മാതൃകാപരമായ ജീവിത ലക്ഷ്യം കൈവരിക്കാന്‍ ഓരോ വ്യക്തിയും രാമായണ പാരായണം ശീലമാക്കണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സമിതി അംഗം ശര്‍മ്മ തേവലശ്ശേരി പറഞ്ഞു. ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ കമ്മറ്റി മാവുങ്കാലില്‍ സംഘടിപ്പിച്ച രാമായണ മാസാചരണാഘോഷ പരിപാടി ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്നത്തെ വിദ്യാഭ്യാസം കൊണ്ട് ഒരു ജോലി ലഭിച്ചു എന്നു വരാം. എന്നാല്‍ നല്ലൊരു ജീവിതം ലഭിക്കില്ല. കാരണം ഭാരതത്തിന്റെ പാരമ്പര്യവും സംസ്കാരവും ഇന്നത്തെ വിദ്യാഭ്യാസത്തില്‍ നിന്ന് ലഭിക്കുന്നില്ല. ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കൊച്ചു കേരളം ഇന്ന് തീവ്രവാദികളുടെ താവളമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വാമി പ്രേമാനന്ദ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ടി.വി ഭാസ്ക്കരന്‍ അദ്ധ്യക്ഷത വഹിച്ചു. രാധാകൃഷ്ണന് നരിക്കോട്, ശശി നമ്പ്യാര്‍, വിനോദ് തൈക്കടപ്പുറം, ചഞ്ചലാക്ഷി രാംനഗര്‍ സംസാരിച്ചു. ടി.രമേശന് സ്വാഗതവും, ലക്ഷ്മി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: