തൃപ്രയാര്‍: നാട്ടിക ബീച്ചില്‍ പീഡനത്തിനിരയായ ബധിര,മൂക യുവതിയുടെ വീട് ഭാരതീയ മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് രേണു സുരേഷ് സന്ദര്‍ശിച്ചു. യുവതിയേയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിക്കുകയും എല്ലാവിധ സഹായവും സംരക്ഷണവും ഉറപ്പു നല്‍കുകയും ചെയ്തു.
യുവതിക്കെതിരെ അപവാദപ്രചരണങ്ങള്‍ നടത്തുന്ന പ്രതിയുടെ വീട്ടുകാരുടെ നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തുകയും തക്കതായ നടപടികള്‍ സ്വീകരിക്കണമെന്ന് അധികാരികളോട് ആവശ്യപ്പെടുകയും ചെയ്തു. മഹിളാമോര്‍ച്ച ജില്ലാപ്രസിഡണ്ട് ഉഷ അരവിന്ദ്, മണ്ഡലം പ്രസിഡണ്ട് തങ്കമണി, ശ്യാമള പ്രേമദാസ്, റുഖിയ സുരേന്ദ്രന്, രശ്മി ബിന്ദു, ജയജിനി, ബിജെപി നേതാക്കളായ എ.കെ.ചന്ദ്രശേഖരന്, എം.വി.വിജയന്, ലാല്‍ ഊന്നുങ്ങല്, സന്തോഷ് തോപ്പില്‍, മിനര്‍വ പുളിക്കല്‍, ലിജി ജഗദീശന് എന്നിവരും മറ്റു ഭാരവാഹികളും വീട് സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: