കൊടകര : എസ്എന്‍ ഡിപി യോഗം നേതാക്കള്‍ നടത്തുന്ന ആശയപരമായ പോരാട്ടത്തെ തളര്‍ത്തുന്നതിന് വേണ്ടി ഭരണസംവിധാനത്തിന്റെ പ്രതികാര നടപടിയാണ് മൈക്രോ ഫൈനാന്‍സ് വിജിലന്‍സ് കേസെന്ന് എസ്എന്‍ഡിപി യോഗം കൊടകര യൂണിയന് കുറ്റപ്പെടുത്തി. മൈക്രോ കെഡിറ്റ് ഫൈനാന്‍സ് പദ്ധതി പ്രകാരം കേരള സംസ്ഥാന പിന്നോക്ക വികസന കോര്‍പറേഷനില്‍ നിന്നും 2014 ജൂണില്‍ ലഭിച്ചത് 5 കോടി രൂപ ആണെന്നിരിക്കെ 15 കോടി രൂപയുടെ ആരോപണം ഉന്നയിക്കുന്നതില്‍ നിന്ന് തന്നെ ഈ ആരോപണം തെറ്റാണെന്ന് മനസ്സിലാകുമല്ലോ. സമുദായസംഘടനയില്‍ നിന്ന് പുറത്താക്കിയതിന്റെ നിരാശയില്‍ നടക്കുന്ന മുന്‍ എസ്എന്‍ഡിപി നേതാക്കള്‍ വി.എസ്.അച്യുതാനന്ദനെ തെറ്റിദ്ധരിപ്പിച്ച് അദ്ദേഹത്തെ കൊണ്ട് പരാതി കൊടുപ്പിക്കുകയാണ് ഉണ്ടായത്.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിക്കും, പ്രസിഡന്റിനുമെതിരെ എഫ്.ഐ. ആര് രജിസ്റ്റര്‍ ചെയ്ത വിജിലന്‍സ് നടപടിയില്‍ കൊടകര യൂണിയന് ശക്തമായി പ്രതിഷേധിച്ചു. യൂണിയന് പ്രസിഡന്റ് സുന്ദരന്‍ മൂത്തമ്പാടന്റെ അദ്ധ്യക്ഷതയില്‍ യൂണിയന് സെക്രട്ടറി കെ.ആര്. ദിനേശന്, വൈസ് പ്രസിഡന്റ് വി.സി. പ്രഭാകരന്, യോഗം ഡയറക്ടര്‍ ഇ.കെ. ബൈജു, ഇ.ആര്. വിനയന്, കൗണ്‍സിലര്‍മാരായ പി.കെ. സുഗതന്, ടി.സി. അശോകന്, എ.കെ. അനില്‍കുമാര്‍, വി.ജി. ഗിന്‍ഷ, ഇ.എം. ജോഷി, ഡോ. പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: