പെരിങ്ങോട്ടുകര: ബിജെപി പ്രവര്‍ത്തകനായ ദളിത് യുവാവിനെ വിവിധകേസുകളില്‍ പ്രതികളായ അരുണ്‍, അജീഷ് തുടങ്ങിയ ആറോളം വരുന്ന ജെഡിയു ഗുണ്ടാസംഘം ആക്രമിച്ച് കാല് തല്ലിയൊടിച്ചു. ലോട്ടറി വില്പനക്കാരനായ തോട്ടുപുറത്ത് മുരളിയെയാണ് മാരകമായി ആക്രമിച്ചത്. വെള്ളിയാഴ്ച രാത്രി ഏകദേശം 8.30ഓടെ ലോട്ടറി വില്പന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മുരളിയെ ഗുണ്ടാസംഘം വഴിയില്‍വെച്ച് മര്‍ദ്ദിച്ച് അവശനാക്കുകയും ലോട്ടറി വിറ്റ് കിട്ടിയ അയ്യായിരം രൂപയോളം തട്ടിയെടുക്കുകയും ചെയ്തു.
മാരകമായി പരിക്കേറ്റ മുരളിയെ വലപ്പാട് ആശുപത്രിയിലും തുടര്‍ന്ന് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്തിക്കാട് പോലീസ് കേസെടുത്തു. അക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി താന്ന്യം പഞ്ചായത്ത് കമ്മിറ്റി ശനിയാഴ്ച പ്രതിഷേധ പ്രകടനം നടത്തി. ബിജെപി ജില്ലാസെക്രട്ടറി സേവ്യന്‍ പള്ളത്ത് ഉദ്ഘാടനം ചെയ്തു. ഇ.പി.ഹരീഷ്, എ.കെ.കൃഷ്ണദാസ്, ബജില്‍ അറയ്ക്കല്‍, ഉണ്ണികൃഷ്ണന് എം, സജീഷ് കുറ്റിക്കാട്ട് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: