എക്സൈസ് സംഘം പിടികൂടിയ കഞ്ചാവ് പ്രതി ജിന്‍ഷ്
അന്തിക്കാട്: വേഷം മാറിയെത്തിയ എക്സൈസ് ഉദ്യോഗസ്ഥര്‍ കഞ്ചാവ് വില്പനക്കാരനെ ഓടിച്ചിട്ടു പിടികൂടി. കൂട്ടുപ്രതി എക്സൈസിനെ വെട്ടിച്ച് രക്ഷപ്പെട്ടു.കണ്ടശ്ശാംകടവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്പനക്കായി ബൈക്കിലെത്തിയ രണ്ട് യുവാക്കളില്‍ ഒരുവനെയാണ് ആന്റിനര്‍ക്കോട്ടിക്സ് സ്പെഷ്യല്‍ സ്ക്വാഡ് സാഹസികമായി ബൈക്കിലും ജീപ്പിലും പിന്തുടര്ന്ന് പിടികൂടിയത്. പുത്തന്‍പീടിക സ്വദേശി പഴങ്ങാപറമ്പില് ജിന്‍ഷ്(35)നെയാണ് കരിക്കൊടി ഭാഗത്തു വെച്ച് സാഹസികമായി കീഴ്പ്പെടുത്തിയത്. കഞ്ചാവ് വിലക്കുന്നവരാണെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രതികള്‍ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ശനിയാഴ്ച മൂന്നു മണിയോടെ ബൈക്കില്‍ കഞ്ചാവുമായി കണ്ടശ്ശാങ്കടവില്‍ എത്തിയ പ്രതികള്‍, വേഷം മാറിയെത്തിയ എക്സൈസ് കാരെ കണ്ട് സംശയം തോന്നി, കരിക്കൊടി ഭാഗത്തേക്ക് ബൈക്കില്‍ അമിത വേഗത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടയില്‍ ബൈക്ക് മറിഞ്ഞ് വീഴുകയും പുറകിലിരുന്ന കൂട്ടുപ്രതി ഓടി രക്ഷപ്പെടുകയും ചെയ്തു. എക്സൈസ് കാര്‍ പിറകെ ഓടിയെങ്കിലും കൂട്ടു പ്രതിയെ പിടികൂടാനായില്ല. ബൈക്ക് ഓടിച്ചിരിക്കുന്ന ജിന്ഷിനെ എക്സൈസ് സംഘം കീഴ്പ്പെടുത്തി കഞ്ചാവും ബൈക്കും കസ്റ്റഡിയിലെടുത്തു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എജി പ്രകാശ്, പ്രിവന്റീവ് ഓഫീസര്‍ കെവി ബാബു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സികെ ദേവദാസ്, എ സന്തോഷ്, എന്‍കെ ഷാജി, സിജെ റെജി എഎ സുനില്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: