ചേര്‍പ്പ്: പെരുവനം മഹാദേവ ക്ഷേത്രത്തില്‍ 41 ദിവസത്തെ അംഗുലിയാങ്കം മന്ത്രാങ്കം കൂത്തിന് ആരംഭമായി. മേല്‍ശാന്തി കുത്തുവിളക്കില്‍ പകര്‍ന്നു നല്കിയ ദീപപ്പം ദണ്ഡും ചാക്യാര്‍ ഏറ്റുവാങ്ങി അരങ്ങത്തു വന്ന് വിളക്ക് തെളിയിച്ച് ആചാരപ്രകാരം കെട്ടി അണിഞ്ഞു .നമ്പ്യാര്‍ തറ്റുടുത്ത് നാന്ദിസൂത്രധാരനായി അരങ്ങു വിളക്ക് ത്രേതാഗ്നിയാക്കി അരങ്ങിന്റെ വലതു വശത്ത് മാറ്റുവിരിച്ചു, ക്ഷേത്രത്തിലെ ശാന്തിക്കാരന് അരങ്ങ് നിവേദിക്കല്‍ ഗോഷ്ഠികാട്ടല് എന്നീ ചടങ്ങുകള്‍ക്ക് ശേഷം ചായില്ല്യം തേച്ച മുഖത്ത് കരി കൊണ്ട് കണ്ണും പുരികവും എഴുതി കാതില്‍ കുണ്ഡലം, ശരീരം ആകെ അരിമാവുകൊണ്ട് തേച്ച് മഞ്ഞള്‍ കൊണ്ട് എഴുതി അരയില്‍ ഉടുത്തു ക്കെട്ടും ദണ്ഡുവായി ചാക്യാര്‍ യവനിക നീക്കി പ്രവേശിച്ചതോടെ കൂത്ത് ആരംഭിച്ചു.മഹാവിഭാസന്റെ നാടകങ്ങളില്‍ ഏറെ പ്രാധാന്യമുള്ള പ്രതിജ്ഞായൗഗന്ധരായണം സംസ്കൃത നാടകത്തിന്റെ 3 ാം മങ്കത്തിന്റെ അവതരണമാണ് മന്ത്രാങ്കം.
കലാമണ്ഡലം രാമചാക്യാരാണ് കൂത്ത് അവതരിപ്പിക്കന്നത്.കലാമണ്ഡലം രാമചാക്യാര്‍ക്ക് പിന്നില്‍ മിഴാവുമായി കലാമണ്ഡലം ഗോപിനാഥന് നമ്പ്യാര്‍, കോച്ചാംമ്പിള്ളി മഠത്തില്‍ ദേവി നങ്ങ്യാര്‍, കറുത്തമിറ്റത്തില്ലത്ത പരമേശ്വരന് മൂത്തതും വേദിയിലുണ്ട്. ഇന്ന് മന്ത്രാങ്കം കൂത്ത് അവതരിപ്പിക്കന്ന കേരളത്തിലെ ഒരേയൊരു ക്ഷേത്രമാണ് പെരുവനം മഹാദേവക്ഷേത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: