ചാലക്കുടി: കൊരട്ടി ചിറങ്ങര ക്ഷേത്രത്തിന് സമീപത്തുള്ള സര്‍വ്വീസ് റോഡിലെ പാര്‍ക്കിംങ്ങ് ക്ഷേത്രത്തില്‍ എത്തുന്ന സ്ത്രീകള്‍ അടക്കമുള്ള ഭക്തജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി.
ചിറങ്ങര ഭഗവതി ക്ഷേത്രത്തിന് സമീപത്തായി വിഷ്ണു ക്ഷേത്രവും ഉണ്ട് ദിനം പ്രതി നിരവധി ഭക്തജനങ്ങള്‍ക്ക് എത്തുന്ന ഇവിടെ അന്യ സംസ്ഥാന ലോറികളാണ് കൂടുതലായി പാര്‍ക്ക് ചെയ്യുന്നത്.പാര്‍ക്ക് ചെയ്യുന്ന കണ്ടെയനര്‍ ലോറികള്‍ അടക്കമുള്ള വാഹനങ്ങളിലെ ജീവനക്കാരില്‍ നിന്ന് വളരെ മോശമായ പെരുമാറ്റമാണ് ഉണ്ടാക്കുന്നതെന്ന് പറയപ്പെടുന്നു.അതിരാവിലെ തന്നെ നിരവധി സ്ത്രീകള്‍ ക്ഷേത്രത്തില്‍ എത്തുന്നുണ്ടിവിടെ.
പോളിടെക്നിക് ജംഗ്ഷന് മുതല്‍ പൊങ്ങം വരെയുള്ള ദേശീയപാതയോരത്തെ സര്‍വ്വീസ് റോഡില്‍ വ്യാപകമായി ലോറികള്‍ അടക്കമുള്ള വാഹനങ്ങളുടെ പാര്‍ക്കിംങ്ങ് നിരവധി അപകടങ്ങളും ഇവിടെ ഉണ്ടാക്കുന്നുണ്ട്.കുറച്ച് ദിവസം മുന്‍പ് കൊരട്ടി എസ്ഐ ജീപ്പ് അപകടത്തില്‍ പെട്ടതും സര്‍വ്വീസ് റോഡിലെ പാര്‍ക്കിങ്ങിനെ തുടര്‍ന്നായിരുന്നു.
ക്ഷേത്രത്തിന് സമീപത്തെ ലോറികളുടെ പാര്‍ക്കിംങ്ങിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി മഹിളാമോര്‍ച്ച കൊരട്ടി പഞ്ചായത്ത് സമിതിയാവശ്യപ്പെട്ടു.ഇതിനെതിരെ ജില്ലാ കളക്ടര്‍,ചാലക്കുടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയതായി പഞ്ചായത്ത് സമിതി പ്രസിഡന്റ് ശ്രീകല മണികണ്ഠന്,സെക്രട്ടറി പ്രിയ പ്രദീപ് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: