വടക്കാഞ്ചേരി: വിരുപ്പാക്ക സ്പിന്നിങ്ങ് മില്ലിലെ തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ള ആനുകൂല്യകുടിശ്ശിക ഉടന്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടും മില്‍ ശരിയായ രീതിയില്‍ പ്രവര്ത്തിക്കണമെന്നാവശ്യം ഉന്നയിച്ചും ജില്ലാ ടെക്സ്റ്റൈല്‍ മസ്ദൂര്‍സംഘ് (ബിഎംഎസ്) നടത്തിവരുന്ന 24 മണിക്കൂര്‍ സത്യാഗ്രഹസമരം അവസാനിച്ചു. ഇന്നലെ കാലത്ത് ബിഎംഎസ് മേഖല പ്രസിഡണ്ട് ശശികുമാര്‍ മങ്ങാടന്‍ നാരങ്ങാനീര് നല്കി. മജീഷ്യനും, മില്‍ തൊഴിലാളിയുമായ കിഷോര്‍ ബാബു അന്തരീക്ഷത്തില്‍ നിന്ന് നാരങ്ങാനീര് കുടിച്ചായിരുന്നു സമാപനം. യൂണിറ്റ് പ്രസിഡണ്ട് കെ.ശ്രീകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ജയപ്രകാശ് മുവ്വാങ്കര, ടി.ജി.ജോജു, എന്‍.എസ്.സുരേഷ്കുമാര്‍, ഗിരീഷ് മേലേമ്പാട്ട്, എ.ആര്.ജയപ്രകാശ്, സിദ്ധാര്ത്ഥന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: