പുതുക്കാട് : ദേശീയപാതയോരത്ത് മണലിയില്‍ കിണറ്റില്‍ അജ്ഞാതനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഉന്നത പോലീസ് സംഘം സ്ഥലത്തെത്തി.ഐ.ജി അജിത്കുമാര്‍, റൂറല്‍ എസ്.പി നിശാന്തിനി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനായി എത്തിയത്.ശനിയാഴ്ച ഉച്ചയോടെ മണലിയില്‍ എത്തിയ ഉദ്യോഗസ്ഥര്‍ മൃതദേഹം കണ്ട കിണറിനു പരിസരത്തുള്ള കെട്ടിടത്തിലും പരിശോധന നടത്തി.തുടര്‍ന്ന് പുതുക്കാട് സ്റ്റേഷനില്‍ എത്തിയ സംഘം അന്വേഷണ ഉദ്യോഗസ്ഥരുമായി രണ്ട് മണിക്കൂറോളം ചര്‍ച്ച നടത്തി.എന്നാല്‍ മൃതദേഹം കണ്ട് ഒരു മാസത്തോളമായിട്ടും കൊല്ലപ്പെട്ട ആളെ തിരിച്ചറിയാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ ദൃക്സാക്ഷിയെന്ന് സംശയിക്കുന്ന വ്യക്തി മാനസികാരോഗ്യ കേന്ദ്രത്തില്‍ പോലീസ് സംരക്ഷണയില്‍ ചികിത്സയിലാണ്.ഇയാളുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം മാത്രമേ തുടര്‍ അന്വേഷണത്തിന് സാധ്യതയുള്ളു. രാസപരിശോധന ഫലം വൈകുന്നതും അന്വേഷണത്തിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: