ബത്തേരി : സംസ്ഥാനത്തുതന്നെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഗിരിജന്‍ സഹകരണ സംഘങ്ങളില്‍ ഒന്നായ കല്ലൂരിലെ പട്ടിക വര്‍ഗ്ഗ സഹകരണ സംഘത്തിനെതിരെ സംസ്ഥാന ഭരണത്തിന്റെ തണലില്‍ സിപിഎം അപവാദ പ്രചാരണം നടത്തുകയാണെന്ന് സഹകരണ സംഘം ഭരണ സമിതി അംഗങ്ങള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. സംഘത്തിന്റെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ശുദ്ധീകരിക്കാത്ത തേനിന്റെ സാംപിള്‍ എടുത്ത് ലാബ് പരിശോധന നടത്തിയത് തന്നെ സിപിഎം ഗൂഢാലോചനയിലേക്കാണ് വിരള് ചൂണ്ടുന്നതെന്നും ഇവര്‍ പറഞ്ഞു. മൂന്ന് കോടി രൂപയുടെ ബാങ്ക് ബാലന്‍സും അമ്പത് കോടിയുടെ കെട്ടിട ആസ്തികളുമുളള സംഘത്തെ വരുതിയിലാക്കാനാണ് സിപിഎം നേതാക്കള്‍ ചരടു വലിക്കുന്നതെന്നും ഉദ്യോഗസ്ഥരെ പോലും അതിന് ഉപയോഗിക്കുകയാണെന്നും ഭരണസമിതി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് ഭരണത്തിലുളള ഈ സംഘത്തെ നശിപ്പിക്കുക അവരുടെ ലക്ഷ്യമാണെന്നും ഇവര്‍ പറയുന്നു. തേന്‍ ഉള്‍പ്പെടെയുളള വനവിഭവങ്ങള്‍ യാതൊരു വിധത്തിലുളള മായവും ചേര്‍ക്കാതെയാണ് സംഘം വിറ്റു വരുന്നത് ഈ രംഗത്തെ ഉപഭോക്താക്കളുടെ വിശ്വാസം തകര്‍ക്കാന്‍ സിപിഎമ്മിന് കഴിയില്ലെന്നും ഇവര്‍ പറഞ്ഞു. പത്രസമേളനത്തില്‍ മുന്‍ പ്രസിഡണ്ട് കരിമ്പന്‍, ഇപ്പോഴത്തെ പ്രസിഡണ്ട് എ.കെ ഗംഗാധരന്, മുന്‍ സെക്രട്ടറി പ.എം.ജോര്‍ജ്ജ്,ഭരണ സമിതി അംഗങ്ങളായ എം.ക്യഷ്ണന്,ഒ.എം.രാമകൃഷ്ണന്, പി.എം.പുഷ്പ,കെ.പി.മാധവന്,ഹോണററി സെക്രട്ടറി കെ.എസ്.നമ്പി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: