പുല്‍പ്പള്ളി : ആരോഗ്യമേഖലയില്‍ നിരവധി പ്രഖ്യാപനങ്ങള്‍ കേട്ടു മടുത്തവരാണ് വയനാടന്‍ ജനത, എന്നാല്‍ ഈ പ്രഖ്യാപനങ്ങള്‍ പ്രാവര്‍ത്തിക മാക്കാന് കേരളം ഭരിച്ച ഇരുമുന്നണികളും തയ്യാറാകത്തതാണ് ആരോഗ്യ മേഖലയിലെ തകര്‍ച്ചക്ക് കാരണമെന്ന് യുവമോര്‍ച്ച ജില്ലാജനറല്‍ സെക്രട്ടറി ജിതിന് ഭാനു. വയനാടിന്റെ ആരോഗ്യ മേഖലയെ സര്‍ക്കാര്‍ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പുല്‍പ്പള്ളി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക്നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യ മേഖലയിലെ വികസനം എന്നത് തറക്കല്ലിടലും ബോര്‍ഡ് മാറ്റി വെക്കലുമായി തീര്‍ന്നിരിക്കുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത ആരോഗ്യ കേന്ദ്രങ്ങള്‍ ഗ്രേഡ് ഉയര്‍ത്തിയത് കൊണ്ട് മാത്രം ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ചികില്‍സ സൗകര്യം ലഭിക്കില്ല. വയനാടന്‍ ജനതക്ക് നല്കിയ പ്രഖ്യാപനങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള ഇച്ഛാശക്തിയാണ് ഇടതുസര്‍ക്കാര്‍ കാണിക്കേണ്ടത്. എന്നാല്‍ അധികാരത്തിലെത്തിയിട്ടും ക്രിയാത്മകമായ ഇടപെടല്‍ ആരോഗ്യമേഖലയില്‍ നടത്താന്‍ പോലും സര്‍ക്കാര്‍ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണ്. അധികാരത്തിലെത്താന്‍ ആരോഗ്യമേഖലയില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തിയ ഇടതുപക്ഷം അധികാരത്തില്‍ വന്നപ്പോള്‍ നല്കിയ വാഗ്ദാനങ്ങള്‍ മറക്കുന്ന കാഴ്ചയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
അരുണ്‍ പുല്‍പ്പള്ളി അദ്ധ്യക്ഷത വഹിച്ചു. അനീഷ് പള്ളത്ത് , സുജിത്ത് കെ.എസ്സ്, ദിനു പി എം, എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി, രാജീവ് പി.ആര്, തൃദീപ് കുമാര്‍, ഷാജി ദാസ്, വാമദേവന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: