മുത്തങ്ങ : മുത്തങ്ങ സെയില്‍ടാക്സ് ചെക്പോസ്റ്റിന് സമീപം ലോറിയുടെ മുകളില്‍ മരം വീണപ്പോള്‍. ശനിയാഴ്ച്ച രാവിലെ എട്ട് മണിക്കായിരുന്നു സംഭവം, അതേസമയം അതുവഴിവന്ന ജീപ്പും കാറും അതിലെ യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. ബത്തേരിയില്‍നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് മരംമുറിച്ചു മാറ്റിയത്. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു, ഈ റൂട്ടിലെ നിരവധി മരങ്ങള്‍ അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്നുണ്ട്.
നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും മരങ്ങള്‍ മുറിക്കാനുള്ള നടപടി ഇനിയും സ്വീകരിച്ചിട്ടില്ലെന്നും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: