കല്‍പ്പറ്റ : ജില്ലയില്‍ മണ്ണുമാന്തിയന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി വയനാട് ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
മണ്ണുമാന്തി യന്ത്രം പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഭൂവുടമകളില്‍ നിന്ന് നികുതി രശീതിയുടെ പകര്‍പ്പ്, കൈവശ സര്‍ട്ടിഫിക്കറ്റ് എന്നിവ വാങ്ങി പരിശോധിച്ച് ഭൂമി നെല്‍വയല്‍, തണ്ണീര്‍ത്തടം, പ്ലാന്റേഷന് എന്നീ ഭൂമികളില്‍ ഉള്‍പ്പെട്ടതല്ല എന്ന് ഉറപ്പുവരുത്തണം. ഫോറസ്റ്റ് ലീസ് ലാന്റില്‍ മണ്ണുമാന്തി യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിന് നിര്‍ബന്ധമായും വനംവകുപ്പില്‍ നിന്ന് എന്‍.ഒ.സി. വാങ്ങേണ്ടതാണ്. സര്‍ക്കാര്‍ അവധി ദിവസങ്ങളില്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ പാടില്ല. മണ്ണു മാന്തി യന്ത്രം പ്രവര് ത്തിപ്പിക്കേണ്ട സമയം രാവി ലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ്. ഈ സമയക്രമം നിര്‍ബന്ധമായി പാലിക്കേണ്ടതാണ്. പ്രതേ്യക കേസുകളില്‍ ജില്ലാ കളക്ടറുടെ അനുമതി വാങ്ങി പ്രവര്‍ത്തിപ്പിക്കേണ്ടതാണ്. ജില്ലയില്‍ മണ്ണുമാന്തി യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ പ്രതേ്യക സര്‍ട്ടിഫിക്കറ്റ് കൈവശം സൂക്ഷിക്കേണ്ടതാണ്. മണ്ണുമാന്തി യന്ത്രം പ്രവര്‍ത്തിപ്പിക്കുമ്പോള്‍ നിര്‍ബന്ധമായും ബന്ധപ്പെട്ട ഉദേ്യാഗസ്ഥരുടെ (റവന്യൂ, ജിയോളജി) സമ്മതപത്രം കൈവശം വെക്കേണ്ടതാണ്.
ജില്ലാ കളക്ടറേറ്റില്‍ നടക്കുന്ന ബോധവത്കരണ ക്ലാസില്‍ മണ്ണുമാന്തി യന്ത്രത്തിന്റെ ഉടമസ്ഥര്‍ പങ്കെടുക്കേണ്ടതാണെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: