തീവ്രവാദത്തിന് മതമുണ്ടോ? ഉണ്ടാവാന്‍ തരമില്ല. മതങ്ങള്‍ മനുഷ്യന്റെ നന്മയാണ് കാംക്ഷിക്കുന്നത്. ഒരു മതവും അന്യമതത്തെ െെകയേറ്റം ചെയ്യണമെന്നോ അന്യമതക്കാരനെ (അങ്ങനെ പറയാമോ എന്നത് വേറെ കാര്യം. ഇതര മതം എന്നാക്കാം) എങ്ങനെയെങ്കിലും കൂടെക്കൂട്ടി എണ്ണം തികയ്ക്കണമെന്നോ പറയുന്നില്ല. എന്നാല്‍ ലോകത്ത് എല്ലായിടത്തും അസ്വസ്ഥത പടര്‍ത്തണമെന്ന തീവ്രചിന്തയുമായി രാക്ഷസമനസ്കര് ഓടിപ്പാഞ്ഞു നടക്കുകയാണ്. ഈ പ്രയോഗത്തിന്റെ പകര്‍പ്പവകാശം നമ്മുടെ പ്രിയപ്പെട്ട കണാരേട്ടനാണ്. ഇങ്ങനെയുള്ള മനസ്കര്‍ ഒരു മതത്തിനു പ്രത്യേക പദവിയുണ്ടെന്നും അതില്‍ അണിനിരന്നാല്‍ മാത്രമേ സ്വര്‍ഗം കിട്ടുകയുള്ളൂ എന്നും പറയുന്നു. അതിനായി മൃഗങ്ങള്‍ പോലും കാണിക്കാത്ത ക്രൂരത കാണിക്കുകയും ചെയ്യുന്നു. അത് എന്തുകൊണ്ടാവാം. അവര്‍ പറയുന്ന മതം വാസ്തവത്തില്‍ ഈ ഭൂമിയില്‍ ജീവിച്ചിരിക്കുന്നവര്ക്കുവേണ്ടിയുള്ളതല്ലേ? എന്നുവെച്ചാല്‍ മനുഷ്യര്ക്കുവേണ്ടിയുള്ളതല്ലേ?
മരിച്ചശേഷം ആര് എവിടെയെത്തുന്നു എന്നതിനെക്കുറിച്ച് ഇപ്പോഴും വ്യക്തമായ ധാരണയൊന്നും ഇല്ല. പുനര്ജന്മത്തില് വിശ്വാസമുള്ളവര്‍ അവരുടെ വ്യാഖ്യാനങ്ങള്‍ നിരത്തുന്നു. അല്ലാത്തവര്‍ അവര്‍ക്കനുസരിച്ചും. ഭൂമിയില്‍ മാനം മര്യാദയായി കഴിയാനുള്ള വകകളാണ് ഓരോ മതത്തിന്റെയും കാതലായി പരികല്പന ചെയ്തിട്ടുള്ള ഗ്രന്ഥങ്ങളില്‍ ഉള്ളത്. പേടിപ്പിക്കേണ്ടിടത്ത് പേടിപ്പിച്ചും ആശ്വസിപ്പിക്കേണ്ടിടത്ത് ആശ്വസിപ്പിച്ചും കണ്ണീര്വാര്ക്കേണ്ടിടത്ത് അങ്ങനെയും അതില്‍ ചൂണ്ടിക്കാണിക്കുന്നു. തെളിഞ്ഞബുദ്ധിയും തളിരിടുന്ന സ്നേഹവും കൈകൊടുക്കുന്ന കാരുണ്യവും ഉള്ളവര്‍ക്ക് മതത്തിന്റെ അടിവേരുകളില്‍ നിറഞ്ഞുകിടക്കുന്ന നന്മയത്രയും സ്വന്തം ഹൃദയത്തിലേക്ക് കൊണ്ടുവരാന്‍ കഴിയും. അങ്ങനെ ആദരിച്ചുകൊണ്ടുവരുന്നവ ഹൃദയം മുഴുവന്‍ കീഴടക്കുമ്പോള്‍ അവര്‍ ദൈവതുല്യരായി തീരുന്നു. മഹാന്മാര് ഉണ്ടാവുന്നത് വാസ്തവത്തില്‍ അങ്ങനെയാണ്. അവരുടെ പേര് ഉച്ചരിക്കുമ്പോള്‍ പോലും ഉള്‍പ്പുളകത്താല്‍ നാം കോരിത്തരിച്ചുപോകും.
എന്നാല്‍ ക്രൗര്യത്തിന്റെ കൊട്ടകൊത്തളങ്ങളില്‍ വിഹരിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഇതൊന്നും പറഞ്ഞാല്‍ മനസ്സിലാവില്ല.
ഇരുട്ടില്‍ ഒറ്റയ്ക്കായിപ്പോയ പെണ്‍കുട്ടിയെ സ്വന്തം പെങ്ങളായി കരുതി അവളെ ഒരു പോറല്‍ പോലുമേല്ക്കാന് അനുവദിക്കാതെ രക്ഷാതാവളത്തില് എത്തിക്കുന്ന ആണ്‍കുട്ടിയെപ്പറ്റി ഓര്‍ത്തുനോക്കുക. അതേ അവസരത്തില്‍ പട്ടാപ്പകല്‍ നിസ്സഹായയായ പെണ്‍കുട്ടിയെ പിച്ചിച്ചീന്തിയെറിഞ്ഞ പുരുഷനെയും ഓര്‍ക്കുക. മനുഷ്യന് എന്ന പദത്തിന് ഇരുവരും അര്‍ഹരാണ്. എന്നാല്‍ പ്രവൃത്തിയോ? അതേ പോലെയാണ് മതങ്ങളുടെ അനുശാസനങ്ങള്‍ സ്വീകരിച്ചവരും. നന്മയും തനിമയും അറിയാനും ഉള്‍ക്കൊള്ളാനും വിശാലമായ മനസ്സില്ലെങ്കില്‍ ഇന്ന് കാണുന്ന തീവ്രവിഭാഗത്തിലേക്ക് അറിയാതെ നടന്നു നീങ്ങിപ്പോവും.
ഏതായാലും നമ്മുടെ ദൈവത്തിന്റെ സ്വന്തം നാടും അപഖ്യാതിയുടെ വഴിയില്‍ എത്തിപ്പെട്ടിരിക്കുന്നു. ക്രൂരതയ്ക്ക് സമാനതകളില്ലാത്ത വ്യാഖ്യാനം നല്കുന്ന, അത് പ്രവൃത്തിപഥത്തില്‍ വരുത്തുന്ന ഐഎസ് തീവ്രവാദികളുടെ ക്യാമ്പിലേക്ക് കേരളത്തില്‍ നിന്നും ആളുകള്‍ പോയിത്തുടങ്ങി. അതും വിദ്യാഭ്യാസമുള്ള, വിവരവും വിവേകവുമുണ്ടെന്ന് കരുതുന്ന ചെറുപ്പക്കാര്‍. ദൈവമുണ്ടെങ്കില്‍ നിശ്ചയമായും ചെകുത്താന് അടുത്തുണ്ടാവും. കാരണം ദൈവത്തിന്റെ ഗുണവും മണവും നമുക്ക് അറിയാനാവുന്നത് ചെകുത്താന്റെ സാന്നിധ്യമുള്ളതുകൊണ്ടാണെന്ന് ചിലര്‍ പറയാറുണ്ട്. ഒരു പക്ഷേ, അതാവാം കാരണം. എങ്ങനെ വ്യാഖ്യാനിച്ചാലും വിശകലനം ചെയ്താലും തീവ്രവാദക്കൂട്ടത്തിലേക്ക് ദൈവത്തിന്റെ നാട്ടുകാരും പോയിട്ടുണ്ട് എന്നതാണ് വസ്തുത. ആ വസ്തുതയിലേക്ക് ആണ്ടിറങ്ങി അതിന്റെ ഗൗരവം മനസ്സിലാക്കി വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനേക്കാള്‍ ഭരണകൂടത്തിന് താല്‍പ്പര്യം അത് മതത്തിന്റെ ചട്ടക്കൂട്ടിലേക്ക് കൊണ്ടുപോകരുതെന്ന് പറയാനാണ്.
ഇവിടെ ആരും അത് അങ്ങനെ വ്യാഖ്യാനിച്ചിട്ടില്ല. അതിനു മുമ്പെയുള്ള അമ്പെയ്യലാണ് ഇത്. പണ്ടൊരു നായാട്ടുകാരന് പറഞ്ഞത്രെ, ഞാനേതായാലും വെടിവെച്ചിട്ടുണ്ട്. കരടി വരുമ്പോള്‍ കൊണ്ടുകൊള്ളട്ടെ എന്ന്. ഏതാണ്ട് അതേരീതിയിലുള്ള ഒരു നിലപാടാണ് നമ്മുടെ മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത്. തീവ്രവാദികളെക്കുറിച്ച് പറയുമ്പോള്‍ അത് ഒരു മതത്തെ ഒന്നടങ്കം സംശയദൃഷ്ടിയില്‍ നിര്‍ത്തുന്ന തരത്തിലാവരുത്. ചില കേന്ദ്രങ്ങള്‍ അതിന് ശ്രമിക്കുന്നുണ്ട് എന്നൊക്കെയാണ് മഹാനായ മുഖ്യമന്ത്രിയുടെ ഉദീരണങ്ങള്‍. മകന് ചത്താലും മരുമകളുടെ കണ്ണീരു കാണാനുള്ള താല്‍പ്പര്യം മാത്രമല്ല, നാലു വോട്ടിന്റെ നടുക്കഷണത്തിനുവേണ്ടി നടത്തുന്ന തറവേലയുടെ ഏറ്റവും ഒടുവിലത്തെ ബഫൂണ്കളിയാണത്. നമ്മെ ഒന്നടങ്കം വിഴുങ്ങാനിരിക്കുന്ന ഭയാനക സത്വത്തെ എങ്ങനെ തളക്കേണ്ടൂ എന്നാലോചിക്കുന്നതിനു പകരം അത്തരം സത്വങ്ങള്‍ക്ക് ഒരുടവും തട്ടാതെ െെസ്വര്യ വിഹാരം നടത്താനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കുക. വാസ്തവത്തില്‍ ഇതിലൂടെ ഐഎസ് തീവ്രവാദികള്‍ക്ക് മറ്റൊരു തരത്തില്‍ ഒത്താശ ചെയ്തുകൊടുക്കുകയല്ലേ?
ഒരു മതത്തെ സംശയമുനയില്‍ നിര്‍ത്തരുതെന്ന് പറയുന്നയാള്‍ തന്നെ ആ മതത്തിനെ കുറ്റപ്പെടുത്താനുള്ള അവസരം സൃഷ്ടിച്ചുകൊടുക്കുകയല്ലേ? ഇതിന്റെയൊക്കെ ഉള്ളിലുള്ള കുടില രാഷ്ട്രീയം വാസ്തവത്തില്‍ സമൂഹം ചര്‍ച്ച ചെയ്യേണ്ടതല്ലേ? എങ്കിലല്ലേ മൊത്തം ഭീഷണമായ അന്തരീക്ഷത്തെ സമാധാനത്തിന്റെ വഴിയിലേക്ക് കൊണ്ടുവരാനാവൂ? ഉപായം കൊണ്ട് ഓട്ടയടയ്ക്കുന്ന ഇത്തരം നെറികെട്ട രീതികളല്ലേ ഇന്നത്തെ സ്ഫോടനാത്മകമായ സ്ഥിതിഗതികളിലെത്തിച്ചത്? പെണ്‍കുട്ടികളെ പ്രണയം നടിച്ച് കൊണ്ടുപോകുകയും പിന്നെ മറ്റുമേഖലകളില്‍ എത്തിക്കുകയും ചെയ്യുക, പീഡിപ്പിച്ച് വകവരുത്തുക, കുടുംബങ്ങളെ തോരാക്കണ്ണീരിലാഴ്ത്തുക തുടങ്ങിയ കലാപരിപാടികള്‍ നിര്‍ബാധം നടക്കുമ്പോള്‍ കണ്ണടച്ചവരാണ് ഇന്നത്തെ ഭരണപക്ഷവും പ്രതിപക്ഷവും. അതൊക്കെ തല്‍പ്പരകക്ഷികളുടെ ആരോപണം മാത്രമാണെന്നും അവര്‍ സമൂഹത്തില്‍ അശാന്തി പടര്‍ത്തുകയാണെന്നും ആക്രോശിച്ചു. ഇടതും വലതും ലീഗും അവരുടെ ഒത്താശക്കാരും ഒറ്റക്കെട്ടായി അണിനിരന്നു. അപ്പോള്‍ അവര്‍ ഒരു മതത്തിനായി കൈകോര്‍ത്തു.
ഇപ്പോള്‍ വ്യാളി അതിന്റെ ക്രൂരമുഖം വ്യക്തമായി കാട്ടിക്കൊണ്ട് മുന്നോട്ടു വരുമ്പോഴും നിലപാടില്‍ മാറ്റമില്ല. എന്നു മാത്രമല്ല, തീവ്രവാദികള്‍ക്കും അത്തരം മനസ്സുള്ളവര്‍ക്കും കൂടുതല്‍ ഊര്‍ജം പകര്‍ന്നുകൊടുക്കുന്നു. എല്ലാമൊരു രാഷ്ട്രീയം എന്നുപറഞ്ഞ് നമുക്കിതൊക്കെ അവഗണിക്കാനാവുമോ? എല്ലാം അവസാനിപ്പിക്കാനായി അരയും തലയും മുറുക്കി ഇരുട്ടിന്റെ ശക്തികള്‍ ആര്‍ത്തിരമ്പി വരുമ്പോള്‍ മതിയാവുമോ ഈ ഭരണകൂടത്തിന്റെ രാഷ്ട്രീയ ഗിമ്മിക്കുകള്‍ വഴിയുള്ള പ്രതിരോധം? ഓരോരുത്തരും ഈ ചോദ്യം സ്വയം ചോദിക്കണം, ഒന്നിച്ച് നില്‍ക്കണം, മുന്നേറണം. അതിരു കാക്കുന്ന ജവാനും കതിരു കാക്കുന്ന കര്‍ഷകനും അക്കാര്യത്തില്‍ ഒറ്റക്കെട്ടാവണം. രാഷ്ട്രീയ ദുഷ്ടലാക്കിന്റെ ഇടുങ്ങിയ വഴികള്‍ കൊട്ടിയടച്ച് രാഷ്ട്രഗാത്രത്തിന്റെ വിശാലഭൂമികയില്‍ നമുക്ക് സ്വാസ്ഥ്യം കൊള്ളാന്‍ കഴിയണം. ഇത്രയും പറഞ്ഞതിന്റെ ആകെത്തുക ഇതാ ഈ കാര്‍ട്ടൂണില്‍ നാലഞ്ചുവരകള്‍ കൊണ്ട് ഉണ്ണികൃഷ്ണന് കോറിയിട്ടിരിക്കുന്നു. അതു നോക്കി രസിക്കുമ്പോഴും ഉള്ളിന്റെയുള്ളിലെ ഭീകരത കാണാതെ പോകരുത്. അവസാന ശ്വാസമെടുക്കും മുമ്പ് നമുക്കൊരു തുള്ളി വെള്ളം കൊണ്ട് തൊണ്ട നനച്ച് ആശ്വാസം തേടണ്ടേ?
തൊട്ടുകൂട്ടാന്‍
വേരുകള്‍
വേരറ്റൊരു ജീവിതം
മഹാദുഃഖ
വേനലിലെരിയുമ്പോള്
വെന്തുചാകുവോര്
കിടങ്ങറ ശ്രീവത്സന്‍
കവിത: വേരുകള്‍
കേസരി വാരിക (ജൂലൈ 08)
പ്രതികരിക്കാൻ ഇവിടെ എഴുതുക: