തസ്തിക നിര്‍ണയം: 788 അധ്യാപകര്‍ പുറത്താകുംപാലക്കാട്: ജില്ലയില്‍ തസ്തികനിര്‍ണയ പ്രകാരം 788 അധ്യാപകര്‍ പുറത്താകുന്നു. ഏപ്രില്‍മാസത്തില്‍ നടന്ന തസ്തിക നിര്‍ണയത്തില്‍ 466 അധ്യാപകര്‍ പുറത്തായിരുന്നു. ആറാം പ്രവൃത്തിദിവസത്തെ കണക്കെടുപ്പുപ്രകാരം 322 അധ്യാപകര്‍ പുറത്താകുന്നതോടെയാണ് 788 അധ്യാപകര്‍ പുറത്താകുന്നത്.
2015-16-ല്‍ വിദ്യാര്‍ഥികള്‍ കുറഞ്ഞതുമൂലം ഡിവിഷനുകള്‍ നഷ്ടമാകുകയും ഏപ്രില്‍, മേയ് മാസത്തില്‍ നടത്തിയ തസ്തിക നിര്‍ണയപ്രകാരം 466 അധ്യാപകരാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. ഇവരെ എങ്ങനെ വിന്യസിപ്പിക്കണമെന്ന കാര്യത്തില്‍ അധികൃതര്‍ ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. 2016-17 വര്‍ഷത്തെ കണക്ക് എടുത്തപ്പോള്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ 10,818 കുട്ടികളുടെ കുറവാണ് കണ്ടെത്തിയിട്ടുള്ളത്. ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസില്‍ 2571 കുട്ടികള്‍ കറഞ്ഞതിനാല് 1:30 പ്രകാരം 86 പേര് പുറത്താകും. ആറ്, ഏഴ്, എട്ട് ക്ലാസില്‍ 5562 കുട്ടികള്‍ കുറഞ്ഞതോടെ അധ്യാപക വിദ്യാര്‍ഥി അനുപാതം 1:35 പ്രകാരം 159 പേരും ഒമ്പത്, പത്ത് ക്ലാസുകളില്‍ 2685 കുട്ടികളുടെ കുറവുവന്നതിനാല്‍ കുറഞ്ഞത് 77 അധ്യാപകരും പുറത്താകും.അതായത് പൊതുവിദ്യാലയങ്ങളില്‍ ആകെ 322 അധ്യാപകരെകൂടി ഈ വര്‍ഷം സംരക്ഷിക്കേണ്ടിവരും.
അണ് എയ്ഡഡ് മേഖലയില്‍ കഴിഞ്ഞവര്‍ഷം 30 സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു. ഇതോടെ ഈ വര്‍ഷത്തെ അണ്‍എയ്ഡഡ് സ്കളുകളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2722 കുട്ടികള്‍ കൂടുതലായി എത്തിയെന്നാണ് കണക്ക്.ഈ മുപ്പത് സ്കൂളുകളെ ഒഴിച്ചുനിര്‍ത്തിയാല്‍ ഈ വര്‍ഷം കൂടുതലായി എത്തിയത് 203 കുട്ടികളാണ്.
ഈ അധ്യയനവര്‍ഷം 42569 കുട്ടികളാണ് അണ്എയ്ഡഡില് ഉള്ളത്.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഒന്നാംക്ലാസില്‍ സര്‍ക്കാര്‍ സ്കൂളില്‍ 240 കുട്ടികള്‍ കുറഞ്ഞപ്പോള്‍ എയ്ഡഡില്‍ 632 കുട്ടികളുടെ കുറവാണുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: