കുഴല്‍മന്ദം: മഴ ആരംഭിച്ചതോടെ ചന്തപ്പുരയില്‍ മലിനജലവും അവശിഷ്ടങ്ങളും റോഡില്‍. കുത്തനൂര്‍ റോഡില്‍ സഹകരണ ബാങ്കും മറ്റു സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന സ്ഥലത്താണ് മാലിന്യാവശിഷ്ടങ്ങള്‍ മഴയില്‍ ഒഴുകിയെത്തുന്നത്.
ഇതുമൂലം കാല്‍നട യാത്രികരും ഇരുചക്രവാഹനങ്ങളും ഏറെ ദുരിതത്തോടെയാണ് സഞ്ചരിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ചന്തപ്പുര ജംക്?ഷനി!ല്‍ പഞ്ചായത്തും പി!ഡബ്ല്യുഡിയും ചേര്‍ന്നു അഴുക്കുചാല്‍ നിര്‍മിച്ചിരുന്നതാണ്.
കാലക്രമേണ കയ്യേറ്റങ്ങളില്‍ അഴുക്ക്ചാല്‍ എവിടെയാണെന്നറിയാന്‍ പോലും പറ്റാത്ത സ്ഥിതിവിശേഷമാണുള്ളത്. ബന്ധപ്പെട്ട അധികൃതര്‍ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ്.
ഈ റൂട്ടിലൂടെ പാലക്കാട്–തോലനൂര്‍–പഴമ്പാലക്കോട് ബസുകളും തോലനൂര്‍–ഗോവിന്ദാപുരം ബസുകളും സര്‍വീസ് നടത്തുന്നുണ്ട്.
്ഇതിനുപുറമെ ചന്തപ്പുര ജംക്ഷനില്‍ നിന്നു ഗവ. ആശുപത്രിയിലേക്കുള്ള റോഡുകൂടിയാണിത്. മലിനജലം കെട്ടിക്കിടക്കുന്ന സ്ഥലത്ത് വിദേശ മദ്യഷാപ്പ്, കോച്ചിങ് സെന്റര്‍, ഡ്രൈവിങ് സ്കൂള്‍, കീടനാശിനി വില്പന ശാല, ആധാരമെഴുത്ത് ഓഫിസ്, വര്‍ക്കു ഷാപ്പുകള്‍, ചായക്കടകള്‍, പച്ചക്കറിക്കട, കള്ളുഷാപ്പ്, ഇറച്ചിക്കട എന്നിവ സ്ഥിതിചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: