കാസര്‍കോട്: കാസര്‍കോട്ട് ജില്ലയില്‍ വന്‍ പാന്‍മസാല റാക്കറ്റ് സജീവമായി. കഴിഞ്ഞ ദിവസം കാറില്‍ കടത്തിയ 125 കിലോ പാന്‍മസാല പുകയില ഉല്പന്നങ്ങളുമായി രണ്ടുപേര്‍ അറസ്റ്റിലായതിന് പിറകെ ഇന്നലെ പുലര്‍ച്ചെ കെഎസ്ആര്‍ടിസി ബസില്‍ പാന്മസാലകളും മദ്യവും കടത്തുകയായിരുന്ന മൂന്നംഗ യുപി സ്വദേശികള്‍ കൂടി അറസ്റ്റിലായി.
ബസില്‍ കടത്തിയ 3621 പാക്കറ്റ് പാന്മസാലകളും 35 കുപ്പി വിദേശ മദ്യവുമായി ഉത്തര്‍പ്രദേശ് സ്വദേശികളായ മൂന്നംഗ സംഘമാണ് കാസര്‍കോട്ട് എക്സൈസിന്റെ പിടിയിലായത്. പുലര്‍ച്ചെ 1.20 മണിയോടെ കാസര്‍കോട് അടുക്കത്ത് ബയലില്‍ വാഹന പരിശോധന നടത്തുകയായിരുന്ന എക്സൈസ് സംഘമാണ് കൊല്ലൂരില്‍ നിന്നും കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് പാന്മസാലയും മദ്യവും പിടികൂടിയത്.
പാന്‍മസാലകളുമായി യു പി ജോണ്‍പോള്‍ ഡിസ്ട്രിക്ടിലെ വിനോദ്്(27), യു പി ബല്ല്യയിലെ മുന്ന(28) എന്നിവരെയും വിദേശമദ്യവുമായി ചിത്ത് പരാഗിലെ അനില്‍കുമാറിനെ(35)യുമാണ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ കാര്ത്തികേയന്, പ്രിവന്റീവ് ഓഫീസര്‍ സി കെ അഷ്റഫ്, സിവില്‍ എക്സൈസ് ഓഫീസര്‍ ഇ എന്‍ മധു, ഡ്രൈവര്‍ രാജീവന് എന്നിവരാണ് പാന്‍മസാല വേട്ടയില്‍ പങ്കെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് അടുക്കത്ത് ബയലില്‍ പുലര്‍ച്ചെ വാഹന പരിശോധനയിലേര്‍പ്പെട്ടത്.
വിനോദ്കുമാറിനെയും മുന്നയെയും രണ്ട് ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന 3261 പാക്കറ്റ് പാന്‍ ഉല്‍പ്പന്നങ്ങളുമായും, അനില്‍കുമാര്‍ പട്ടേലിനെ 35 പാക്കറ്റ് കര്‍ണ്ണാടക നിര്‍മ്മിത വിദേശ മദ്യവുമായാണ് പിടികൂടിയത്. വലിയ ബാഗുകളിലാണ് പാന്മസാലയും മദ്യവും സൂക്ഷിച്ചിരുന്നത്. മംഗളൂരുവില്‍ നിന്നും കണ്ണൂരിലേക്ക് കടത്തുകയായിരുന്നു പാന്മസാലകളെന്ന് പ്രതികള്‍ എക്സൈസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം നായന്മാര് മൂലയില്‍ നിന്നാണ് കാറില്‍ കടത്തുകയായിരുന്ന പാന്‍മസാലകളുമായി തളങ്കര സ്വദേശികളായ നവാസിനെയും ജുനൈദിനെയും പോലീസ് പിടികൂടിയത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും കര്‍ണാടകയില്‍ നിന്നും വന്‍തോതില്‍ ബസുകളിലും മറ്റ് വാഹനങ്ങളിലും നിരോധിക്കപ്പെട്ട പാന്‍മസാല ഉല്പന്നങ്ങള് കാസര്‍കോട്ടേക്കും കേരളത്തിലെ മറ്റ് ജില്ലകളിലേക്കും കടത്തിക്കൊണ്ടു പോകുന്നത് പതിവാണ്. കഴിഞ്ഞ ദിവസം വിദ്യാനഗറില്‍ കാറില്‍ പാന്‍മസാലകള്‍ കടത്തുകയായിരുന്ന സംഘത്തെ പോലീസ് പിടികൂടിയിരുന്നു. അന്യ സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. നിര്‍മ്മാണ മേഖലയിലും മറ്റും പ്രവര്‍ത്തിക്കു ന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന കേന്ദ്രങ്ങളിലും പണി സ്ഥലങ്ങളിലുമെത്തിച്ച് കൊടുത്താല്‍ ഇരട്ടി വില നല്കി വാങ്ങാന്‍ ആവശ്യക്കാരേറെയാണെന്ന് പോലീസ് പറഞ്ഞു. കണ്ണൂരിലെ ചെറുകിട വ്യാപാരികള്‍ക്ക് വില്‍പ്പന നടത്താനാണ് ഇവ കൊണ്ടുപോകുന്നതെന്നും പ്രതി എക്സൈസിനോട് സമ്മതിച്ചു. കൂള്‍, വിമല്‍, ഹാന്‍സ്, രംഗീര്, ചതാവതി, സ്വാഗത്, ചുഹരിപതി തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ലഹരി ഉല്‍പ്പന്നങ്ങളാണിത്. ലഹരിയുടെ തീവ്രതക്കനുസരിച്ചാണ് ഇതിന്റെ വിലയും ഈടാക്കുന്നത്. കര്‍ണ്ണാടകയില്‍ നിന്ന് തുച്ഛമായ വിലക്ക് ലഭിക്കുന്ന പാന്‍ ഉല്‍പ്പന്നങ്ങള്‍ കേരളത്തിലെത്തിച്ച് വന്‍ ലാഭമാണ് വിതരണക്കാര്‍ നേടുന്നത്.
പിടികൂടിയ പാന്മസാലയും മദ്യവും എക്സൈസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: