കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് സ്ഥാപിച്ച വിത്ത് വിതരണ യന്ത്രം നോക്കുകുത്തിയാകുന്നു. ജില്ലാ പഞ്ചായത്താണ് പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാകാന്‍ വിത്ത് വിതരണ യന്ത്രം സ്ഥാപിച്ചത്. എന്നാല്‍ മെഷീന് ഇവിടെ സ്ഥാപിച്ചിട്ട് മാസങ്ങളായിട്ടും ഇതിനകത്ത് വിത്ത് നിറക്കാനോ ജനങ്ങള്‍ക്ക് ഉപയോഗിക്കാനായി തുറന്ന് കൊടുക്കാനോ അധിക്യതര്‍ക്ക് സാധിച്ചിട്ടില്ല. 10 രൂപ നിരക്കില്‍ വിത്ത് പാക്കറ്റ് നല്കുന്ന സംവിധാനമാണ് മെഷിനിലുളളത്. പണം നിക്ഷേപിച്ചാല്‍ വിത്ത് പാക്കറ്റ് രൂപത്തില്‍ പുറത്തേക്ക് വരും.
കുടുംബശ്രീയും ക്ലബ്ബുകളും മറ്റും കൃഷിയിലിറക്കി ഓണ വിപണിയില്‍ ജൈവ പച്ചക്കറി എത്തിക്കാനുള്ള തീവ്രശ്രമം നടത്തുന്നതിനിടയിലാണ് ജില്ലാ പഞ്ചായത്തിന്റെ ഭാഗത്തു നിന്നുള്ള ഈ അവഗണന. നിത്യേന നിരവധി ആള്‍ക്കാള്‍ എത്തിച്ചേരുന്ന മിനി സിവില്‍സ്റ്റേഷനു മുന്നില്‍ സൗജന്യ നിരക്കില്‍ വിത്തുകള്‍ ലഭിക്കുകയാണെങ്കില്‍ എല്ലാവര്ക്കും ഗുണകരമാകുമെന്നും ആവശ്യക്കാര്‍ പറയുന്നു. പടന്നക്കാട് കാര്‍ഷിക കോളേജിലും ഇതേ സമയത്ത് ഇത്തരത്തിലുള്ള മെഷിന് സ്ഥാപിച്ചിരുന്നു. അവിടെ ലാഭകരമായി മെഷില്‍ പ്രവര്‍ത്തിച്ചുവരുന്നു. ദിവസവും 2000 രൂപയുടെ വിത്തുകള്‍ വില്പന നടക്കുന്നു. കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനില്‍ നോക്കുകുത്തിയാകുന്ന വിത്ത് വിതരണം യന്ത്രം പ്രവര്ത്തനക്ഷമമാക്കണമെന്ന്് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: