അങ്ങാടിപ്പുറം: ഗവ.പോളിടെക്നിക്ക് കോളേജില്‍ വനിത ഹോസ്റ്റല്‍ തുറക്കാന്‍ ഇനിയും നടപടിയായില്ല. ഈ വര്‍ഷത്തിനു മുമ്പ് ഹോസ്റ്റല്‍ തുറക്കുമെന്ന് എംഎല്‍എ അടക്കമുള്ളവര്‍ ഉറപ്പു പറഞ്ഞിരുന്നു. വെറുതെ കിടക്കുന്ന ഹോസ്റ്റല്‍ കെട്ടിടം കാടുപിടിച്ച് നശിക്കുകയാണ്. 2011 ഡിസംബര്‍ 23ന് ശിലാസ്ഥാപനം നടത്തി നിര്‍മ്മാണം ആരംഭിച്ച കെട്ടിടം 2014 ജൂണ്‍ 21ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഉദ്ഘാടനം ചെയ്തത്.
പുതിയ സംവിധാനം കൊണ്ടുവന്നതിന്റെ ക്രെഡിറ്റ് സര്‍ക്കാര്‍ പോക്കറ്റിലാക്കിയെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് യാതൊരു ഗുണവും ലഭിച്ചില്ല. കഴിഞ്ഞ രണ്ടുവര്‍ഷമായി വനിത ഹോസ്റ്റല്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ ക്യാമ്പസില്‍ സമരങ്ങള്‍ നടക്കുകയാണ്.
പ്രതിഷേധം ശക്തമായപ്പോള്‍ എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേരുകയും ഈ അധ്യായന വര്‍ഷം ഹോസ്റ്റല്‍ തുറക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ നടപടിയായിട്ടില്ല. വാര്‍ഡനെ നിയമിച്ചിട്ടില്ലെന്നതാണ് കാരണമായി പറയുന്നത്. വാര്ഡന് ഇല്ലെങ്കില്‍ അദ്ധ്യാപകര്‍ ആരെങ്കിലും ഉത്തരവാദിത്വം ഏറ്റെടുക്കണം. പക്ഷേ അദ്ധ്യാപകരാരും മുന്നോട്ട് വരുന്നുമില്ല. ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച കെട്ടിടം നശിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: