പരപ്പനങ്ങാടി: കര്‍ക്കിടകത്തിന്റെ ദുര്ഘടമകറ്റുന്ന രാമായണ ശീലുകള്‍ നാടെങ്ങുമുയരുമ്പോള് രാമായണ പ്രചാരസഭ രാമായണ പാരായണം എങ്ങനെ എന്നതിനെ കുറിച്ച് പഠന ക്ലാസ് സംഘടിപ്പിച്ചു. കീഴ്ചിറയില്‍ നടന്ന പരിപാടിയില്‍ ഗുരു എം പി രാമകൃഷ്ണന് രാമായണം സമൂഹത്തിനു നല്കുന്ന സന്ദേശത്തെക്കുറിച്ചും ധാര്‍മ്മിക ബോധത്തെ കുറിച്ചും സംസാരിച്ചു. ശ്രീരാമ അഷ്ടോത്തര അര്‍ച്ചനയും നടന്നു. പി.മനോജ്, ഭഗീരഥന് പിഷാരിക്കല്‍, ചേങ്ങോട്ട് വിജയന്, ദാക്ഷായണി, ശൈലജ തുടങ്ങിയവര്‍ പങ്കെടുത്തു. രാമായണ പ്രചാരസഭ കര്‍ക്കിടകത്തിലെ ഔഷധകഞ്ഞിക്കുള്ള ഔഷധ കൂട്ടും വിതരണം നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: