ബത്തേരി: രാമായണ മാസാചരണത്തിന് ഇന്നു തുടക്കം. ജില്ലയിലെ ക്ഷേത്രങ്ങള്‍ രാമായണ മാസാചരണത്തിനായി ഒരുങ്ങി കഴിഞ്ഞു. മഹാഗണപതി ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും ഭഗവല്‍സേവയും ചുറ്റുവിളക്കും നിറമാലയും മാസാചരണത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. തൊടുവെട്ടി രമാദേവി, മലവയല്‍ പാര്‍വ്വതിയമ്മ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഒരുമാസം നീണ്ടു നില്ക്കുന്ന രാമായണ പാരായണം നടത്തുന്നത്. വിനായക ചതുര്‍ത്തി മഹോല്സവത്തിനുളള പ്രത്യേക കൗണ്ടറും ഇന്നുമുതല്‍ പ്രവര്‍ത്തിക്കും. ഇരുളം ചേലക്കൊല്ലി ശിവക്ഷേത്രത്തില്‍ ക്ഷേത്രം തന്ത്രി കാവേരി ഇല്ലം നാരായണന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ വിശേഷാല്‍ പൂജകള്‍ ഒരുക്കിയിട്ടുണ്ട്. പുല്‍പ്പളളി സീതാ-ലവ കുശ ക്ഷേത്രത്തിലും വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുളളത്. അമൃതാനന്ദമയീ മഠത്തിന്റെ ആഭിമുഖ്യത്തില്‍ ഇവിടെ നാളെ നടക്കുന്ന രാമായണ പരിക്രമണ തീര്‍ത്ഥയാത്ര നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: