പനമരം : രണ്ടുമാസമായി പണി പൂര്‍ത്തിയായിട്ടും തുറന്നു കൊടുക്കാത്ത കംഫര്‍ട്ട് സ്റ്റേഷനെതിരെ ജനവികാരം ശക്തമാകുന്നു.ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ദിവസേന പനമരത്തെത്തുന്ന സ്ത്രീ കളടക്കമുള്ളവര്ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുവാന്‍ ഹോട്ടലുകളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. കംഫര്‍ട്ട് സ്റ്റേഷന് പ്രവര്‍ത്തന യോഗ്യമാക്കണമെന്ന് പനമരം പഞ്ചായത്ത് ഭരണസമിതിക്ക് നിരന്തരം അപേക്ഷ സമര്‍പ്പിച്ചെങ്കിലും ഇവര്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്. ഇതിനെതിരെ സമര പരിപാടികളുമായി മുന്നോട്ടു പോകാന്‍ ബിജെപി പനമരം പഞ്ചായത്ത് കമ്മറ്റി യോഗത്തില്‍ തീരുമാനിച്ചു.യോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡന്റ് അജില്‍ കുമാര്‍ ,വൈസ് പ്രസിഡന്റ് എന്‍.കെ.അനില്‍കുമാര്‍, ജോയിന്റ് സെക്രട്ടറി എന്‍.കെ.രാജീവ്, ബിജു.കെ, ഷൈന്‍ അന്റണി ഏച്ചോം, സെക്രട്ടറി ശ്രീജിത്ത്. സി. കെ.ശങ്കരപിള്ള, രാജിവന് .ട്രഷറര്‍ രാജു ഐനിക്കാട്ടില്, കണ്ണന് കണിയാരം, കൂവണ വിജയന് ,ബാഹുലേയന് വെള്ളമുണ്ട, ശങ്കരന് ചെമ്പോട്ടി, ഇ.ഡി.ഗോപാലകൃഷ്ണന് തുടങ്ങിയവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: