മാള : അന്നമനട ശ്രീ മഹാദേവ ക്ഷേത്രത്തിലെ രാമായണ മാസാചരണത്തിന് ഇന്ന് തുടക്കമാകും. അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിന് ക്ഷേത്രം തന്ത്രി വേഴപറമ്പ് മനക്കല് കൃഷ്ണന് നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിക്കും. കൊരട്ടി ചിറങ്ങര ഭഗവതി ക്ഷേത്രത്തില്‍ ദിവസവും ഗണപതി ഹോമം,രാമായണ പാരായണം എന്നിവ ഉണ്ടായിരിക്കും,മുരിങ്ങൂര്‍ ശ്രീ ലക്ഷ്മി നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ ദിവസവും രാമായണ പാരായണം,ഗണപതി ഹോമം എന്നിവ ഉണ്ടായിരിക്കും.
കൊടകര: രാമനാമമന്ത്രങ്ങള്‍ ഉരുക്കഴിക്കുന്ന കര്‍ക്കിടകം വന്നെത്തുകയായി. ഭക്തി ലഹരിയായി പെയ്തിറങ്ങുന്ന ഈ മാസം രാമായണമാസമായി ആചരിക്കാന്‍ കൊടകര മേഖലയിലെ ക്ഷേത്രങ്ങള്‍ ഒരുങ്ങി.
മനകുളങ്ങര കരിപ്പാംകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ അഷ്ടദ്രവ്യ മഹാഗണപതിഹോമം നാളെ നടക്കും. ക്ഷേത്രം തന്ത്രി എരിഞ്ഞനവള്ളി നാരായണന് നമ്പൂതിരി കാര്‍മ്മികത്വം വഹിക്കും. എല്ലാ ദിവസവും ഗണപതിഹോമവും, ഭഗവത്സേവയും ഉണ്ടായിരിക്കും.
പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തില്‍ മഹാഗണപതിഹോമം നാളെ രാവിലെ നടക്കും. ക്ഷേത്രം തന്ത്രിമാരായ തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരി, അഴകത്ത് ഹരിദത്തന്‍ നമ്പൂതിരി, മേല്‍ശാന്തിമാരായ നടുവത്ത് പത്മനാഭന്നമ്പൂതിരി, പുത്തുകാവ് മഠത്തില്‍ വെങ്കിടേശ്വരന് എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.
നെല്ലായി മഹാമുനിമംഗലം മഹാവിഷ്ണുക്ഷേത്രത്തില്‍ രാമായണമാസാചരണം 16 മുതല്‍ 22 വരെ നടക്കും. ദിവസവും രാമായണപാരായണം, തൃകാലപൂജ, കര്‍ക്കികടപൂജ എന്നിവയുണ്ടാകും. ദിവസവും വൈകീട്ട് 3 മുതല്‍ ക്ഷേത്രം വനിതാസമിതിയുടെ നേതൃത്വത്തിലാണ് രാമായണപാരായണം. ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രി അഴകത്ത് അനിയന് നമ്പൂതിരി, മേല്‍ശാന്തി നടുവത്ത് കൃഷ്ണന് നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.
കൊടകര മരത്തോംപിള്ളി എടവന ശ്രീമഹാവിഷ്ണുക്ഷേത്രത്തില്‍ ശശീന്ദ്രനാഥന് പഴേടത്ത് കൃഷ്ണകൃപ, ഇന്ദിരാ ഭാസ്കരന് വടക്കൂട്ട് എന്നിവരുടെ നേതൃത്വത്തില്‍ രാവിലെ 6 മണിമുതല്‍ രാമായണ പാരായണം ഉണ്ടായിരിക്കും. നാളെ രാവിലെ മഹാഗണപതിഹോമവും, ക്ഷേത്രത്തിലേക്ക് പുതുതായി നിര്‍മ്മിച്ച തുലാഭാര തട്ടിന്റെ സമര്‍പ്പണവും നടക്കും. ചടങ്ങുകള്‍ക്ക് മേല്‍ശാന്തി ആനന്ദപുരം അരിത്തോട്ടത്ത് രാമന് നമ്പൂതിരി കാര്‍മ്മികത്വം വഹിക്കും.
തേശ്ശേരി ചീക്കാമുണ്ടി ശ്രീ മഹാവിഷ്ണുക്ഷേത്രത്തില്‍ ദിവസവും രാവിലെയും വൈകീട്ടും രാമായണപാരായണം, ദിവസവും അഷ്ടദ്രവ്യഗണപതിഹോമവും ഉണ്ടായിരിക്കും. ഭാഗവതാചാര്യന്‍ കുളത്തൂര്‍ പുരുഷോത്തമന് രാമായണ മഹാത്മ്യ പ്രഭാഷണം നടത്തും. ആഗസ്റ്റ് 15 ന് മഹാഗണപതിഹോമവും, സമ്പൂര്‍ണ്ണ രാമായണ പാരായണവും നടക്കും. കര്‍ക്കിടകമാസം എല്ലാദിവസവും ക്ഷേത്രതട്ടകത്തെ വീടുകളില്‍ രാമായണ പാരായണവും പ്രത്യേക പൂജകളും നടക്കുന്നതാണ്.
കൊടുങ്ങല്ലൂര്‍: ക്ഷേത്രസംരക്ഷണസമിതി താലൂക്കിലെ 51 കേന്ദ്രങ്ങളില്‍ രാമായണ പാരായണം നടത്തും. അഞ്ചുവയസ്സുമുതല്‍ പ്ലസ്ടുവരെയുള്ള കുട്ടികള്‍ക്കും 27കേന്ദ്രങ്ങളില്‍ അമ്മമാര്‍ക്കും പ്രശ്നോത്തരി മത്സരം നടത്തും. താലൂക്കിലെ രണ്ടായിരം വീടുകളില്‍ രാമായണസന്ദേശം നല്‍കുമെന്ന് പ്രസിഡണ്ട് കെ.എ.വെങ്കിടേശ്വരപ്രഭു അറിയിച്ചു.
ശാസ്താവിടം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിത്യേന ഗണപതിഹോമം, രാമായണ പാരായണം എന്നിവയുണ്ടാകും. ശ്രുതം ഗ്രാമസേവാസമിതി എടവിലങ്ങ് ശ്രീദണ്ഡായുധപാണി ക്ഷേത്രത്തില്‍ ഗണപതിഹവനവും ഇന്ന് മുതല്‍ 22വരെ രാമായണ സപ്താഹവും ഉണ്ടായിരിക്കും.
പാമ്പാടി പാമ്പുംകാവില് നിത്യേന 7.30ന് രാമായണ പാരായണം വൈകീട്ട് ഭഗവദ്സേവ, പറക്കോട്ടുകാവ് ഭഗവതി ക്ഷേത്രത്തില്‍ ഇന്ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം വൈകീട്ട് ഭഗവദ്സേവ, 17,24,31, ആഗസ്റ്റ് 7,14 തീയതികളില്‍ അന്നദാനം, ആറ്റപ്പറമ്പ് മാരിയമ്മന്‍ ക്ഷേത്രത്തില്‍ നിത്യേന രാമായണ പാരായണം, അന്നദാനം, ഗണപതിഹോമം, ഔഷധകഞ്ഞി വിതരണം, ആടിവെള്ളി വിശേഷാല്‍ പൂജ, കുന്നത്തറ മാരിയമ്മന്‍ ക്ഷേത്രത്തില്‍ നിത്യപൂജ, രാമായണ പാരായണം, ഗണപതിഹോമം, ഭജന, കുറുമ്പക്കാവില് ഗണപതിഹോമം, വിശേഷാല്‍ പൂജ, രാമായണ പാരായണം, തൃളക്കോട് ശിവവിഷ്ണുക്ഷേത്രത്തില് രാമായണ പാരായണം വിശേഷാല്‍ പൂജ, തിരുമൂലങ്ങാട് ലക്ഷ്മണസ്വാമിക്ഷേത്രത്തില് ഗണപതിഹോമം, രാമായണ പാരായണം, ചുറ്റുവിളക്ക്, നിറമാല, മായന്നൂര്‍ മാരിയമ്മന്‍ ക്ഷേത്രത്തില്‍ ഗണപതിഹോമം, രാമപൂജ, രാമായണ പാരായണം, ഇളനാട് തൃക്കണീയ പുലിപ്പുറം അയ്യപ്പസ്വാമിക്ഷേത്രത്തില്‍ ഇന്ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, എല്ലാദിവസവും വൈകീട്ട് രാമായണ പാരായണം, ശനിയാഴ്ചകളില്‍ ശനിദോഷനിവാരണപൂജ ഉണ്ടാകും.
കോണത്തുകുന്ന് : മഞ്ഞുകുളങ്ങര ദേവീക്ഷേത്രം, മനക്കലപ്പടി പുതിയകാവ് ദേവീക്ഷേ്രത്രം, ആനക്കല്‍ ശ്രീധന്വന്തരി ക്ഷേത്രം, കോണത്തുകുന്ന് കൊടയ്ക്കാപറമ്പ് മഹാദേവക്ഷേത്രം, തെക്കുംകര കുമാരേശ്വരക്ഷേത്രം, പൈങ്ങോട് ഘണ്ഠാകര്ണക്ഷേത്രം, വെള്ളാംങ്ങല്ലൂര്‍ പറക്കാട്ട് ശിവക്ഷേത്രം, ലക്ഷ്മി നരസിംഹമൂര്‍ത്തിക്ഷേത്രം, അന്നമനട മഹാദേവക്ഷേത്രം, കുഴൂര്‍ ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രം, പൂപ്പത്തി മഠത്തിക്കാവ് ദേവീക്ഷേത്രം, തന്‍കുളം മഹാദേവക്ഷേത്രം, പുത്തന്‍ചിറ ശാസ്താക്ഷേത്രം, എന്നിവിടങ്ങളില്‍ ഗണപതിഹോമം, വിശേഷാല്‍പൂജ, രാമായണപാരായണം എന്നിവ നടക്കും.
ചാലക്കുടി: രാമായണ മാസാചരണത്തിന് തുടക്കമാക്കുന്നു.മുരിങ്ങൂര്‍ ശ്രീ ചീനിക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ മാസാചരണത്തിന്റെ ഭാഗമായി ഇന്ന് മുതല്‍ ദിവസവും ഗണപതി ഹവനം,രാമായണ പാരായണം, എന്നിവ ഉണ്ടായിരിക്കും.17ന് ഞായറാഴ്ച രാവിലെ പത്ത് മണി മുതല്‍ കിളളിക്കുറിശി സുരേഷ് ബാബുവിന്റെ ആദ്ധ്യാത്മിക പ്രഭാഷണം,ഔഷധ കഞ്ഞി വിതരണം എന്നിവയും ഉണ്ടായിരിക്കും.ആറ്റപ്പാടം ശ്രീ പാലക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ ദിവസവും ഗണപതി ഹോമം,ഭഗവത് സേവ,രാമായണ പാരയണം എന്നിവ ഉണ്ടായിരിക്കുമെന്ന് സേവാ സമിത ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: