കൊടുങ്ങല്ലൂര്‍: ബിജെപി പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡണ്ട് ഉള്‍പ്പടെ മൂന്ന് സിപിഎമ്മുകാര്‍ പോലീസിന് കീഴടങ്ങി. പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡണ്ട് കിഴക്കേടത്ത് കൃഷ്ണന് മകന് സച്ചിത് (49), സിപിഎം ബ്രാഞ്ച് സെക്രട്ടറിയും പെരിഞ്ഞനം സര്‍വീസ് സഹകരണബാങ്ക് ഡയറക്ടറുമായ കിഴക്കേടത്ത് പുരുഷോത്തമന് മകന് ഷാജി (47), മൂന്നാംകുറ്റ് പീതാംബരന് മകന് സ്നേഹദത്ത് എന്നിവരാണ് കീടങ്ങിയത്. തുടര്‍ന്നിവരെ കോടതിയില്‍ ഹാജരാക്കി. നിയമസഭാതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്ന മെയ് 19ന് പെരിഞ്ഞനം വെസ്റ്റ്ഹില്‍ കുറുപ്പത്ത് ഷിബി എന്ന ബിജെപി പ്രവര്‍ത്തകനെ മാരകമായി ആക്രമിച്ച് വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളാണിവര്‍. നേരത്തെ അറസ്റ്റിലായ നാലുപേര്‍ ജാമ്യത്തിലിറങ്ങി. സച്ചിത് ഉള്‍പ്പടെ മൂന്നുപേര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ കീഴടങ്ങാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: