ഐക്യവേദി കോര്പ്പറേഷന് കമ്മിറ്റി നടത്തിയ ജനജാഗ്രതാസദസ്സില് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി.ബാബു. മുഖ്യപ്രഭാഷണം നടത്തുന്നു.
തൃശൂര്‍: സംസ്ഥാനം ഭീകരവാദത്തിന്റെ നേഴ്സറിയില്‍ നിന്ന് ഫാക്ടറിയായി മാറിയതായി ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി.ബാബു. ഐക്യവേദി കോര്പ്പറേഷന് കമ്മിറ്റി നടത്തിയ ജനജാഗ്രതാസദസ്സില് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ലൗജിഹാദിനെക്കുറിച്ച് പറഞ്ഞപ്പോള്‍ മുഖ്യധാരാരാഷ്ട്രീയപാര്‍ട്ടികള്‍ അതിനെ നിസ്സാരവല്‍ക്കരിച്ചു.
മുസ്ലീം സമുദായത്തിലെ ചെറുപ്പക്കാര്‍ ഭികരവാദത്തിലേക്ക് ആകൃഷ്ടരാകുന്നതിനെക്കുറിച്ച് സമുദായം ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. സഞ്ജയ് അദ്ധ്യക്ഷത വഹിച്ചു. മഹാനഗര്‍ സംഘചാലക് വി.ശ്രീനിവാസന്, ഐക്യവേദി ജില്ലാപ്രസിഡണ്ട് ബാലന് പണിക്കശ്ശേരി, ഗോവിന്ദന്‍കുട്ടി കോലഴി, ജയന് പുഴയ്ക്കല്‍, സി.ബി.പ്രദീപ്കുമാര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: