Categories: Pathanamthitta

രാമായണ മാസാചരണത്തിന് വിപുലമായ ഒരുക്കം

Published by

തിരുവല്ല: ശ്രീരാമ കഥാമൃതതത്തിന്റെ ദിനരാത്രങ്ങള്‍ക്ക് ഇന്ന് തുടക്കമാകും.വിപുലമായ പരിപാടികളാണ് രാമായണ് മാസാചരണത്തോട് അനുബന്ധിച്ച് വിവിധ ക്ഷേത്രങ്ങളില്‍ ഒരുക്കിയിരിക്കുന്നത്.ശ്രീവല്ലഭക്ഷേത്രം,കവിയൂര്‍ മഹാദേവക്ഷേത്രം,പെരിങ്ങര യമ്മര്‍ കുളങ്ങര മഹാഗണപതി ക്ഷേത്രം ,ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രം ,മലയാലപ്പുഴ ദേവീക്ഷേത്രം എന്നിവിടങ്ങളിലെ ചടങ്ങുകള്‍ പുലര്‍ച്ചെ ആരംഭിക്കും.പെരിങ്ങര യമ്മര്‍ കുളങ്ങര ശ്രീമഹാഗണപതി ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തോട് അനുബന്ധിച്ച് രാവിലെ പതിവ് പൂജകള്‍ ,നാമ നക്ഷത്രപൂജ,രാമായണ പാരായണം ,പ്രാതല്‍ നിവേദ്യം.11മുതല്‍ പ്രാതല്‍ വിളമ്പ് ,വൈകിട്ട് വിശേഷാല്‍ ദീപാരാധന എന്നിവ നടക്കും. മുത്തൂര്‍ ഭദ്രകാളീ ക്ഷേത്രത്തിലെ രാമായണ മാസാചരണം ഇന്ന് തുടക്കമാകും. രാവിലെ 8 ന് ശ്രീരാമകൃഷ്ണാശ്രമം അധ്യക്ഷന്‍ സ്വാമി വിര്‍ണ്ണാനന്ദ ഗ്രന്ഥ സമര്‍പ്പണം നിര്‍വഹിക്കും. നവക ഹോമത്തിനും പുജകള്‍ക്കും ക്ഷേത്ര മേല്‍ശാന്തി ഹരിനാരായണ ശര്‍മ്മ മുഖ്യ കാര്‍മികത്വം വഹിക്കും. ഉച്ചയ്‌ക്ക് അന്നദാനം നടക്കും

തൃക്കവിയൂര്‍ തിരുവാമനപുരം ശ്രീകൃഷ്ണസ്വാമി സ്വാമി ക്ഷേത്രത്തില്‍ രാമായണ മാസാചരണം ഇന്നുമുതല്‍ ആരംഭിക്കും രാവിലെ 8മുതല്‍ വൈകിട്ട് 5 വരെ ശ്രീകൃഷ്ണ അന്തര്‍യോഗ സമിതിയുടെ ആഭിമുഖ്യത്തില്‍ രാമായണ പാരായണം നടക്കും. 17 ന് പകല്‍ 2ന് ക്ഷേത്ര സപ്താഹ മണ്ഡപത്തില്‍ നടക്കുന്ന ഗുരുപൂര്‍ണിമ മഹോത്‌സവം ക്ഷേത്രമേല്‍ശാന്തി പുതുവല്‍ ലക്ഷ്മിമഠം ബാലസുബ്രഹ്മണ്യന്‍ പോറ്റി ഭദ്രദീപ പ്രകാശനം നിര്‍വ്വഹിക്കും. .കവിയൂര്‍ വാമനപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഹിന്ദു ചാരിറ്റബിള്‍ ആന്റ് കള്‍ച്ചറല്‍ സൊസൈറ്റി, ശ്രീകൃഷ്ണ അന്തര്‍ യോഗ സമിതി, ശ്രീകൃഷ്ണ ബാല പഠന കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തില്‍ 16 മുതല്‍ ഓഗസ്റ്റ് 16 വരെ രാമായണ മാസാചരണവും ഗണപതി ഹോമവും നടക്കും. 17 ന് ഉച്ചയ്‌ക്ക് 2.30 ന് ഗുരുപൂജ ഉല്‍സവം നടക്കും. അടുത്ത മാസം 2 ന് രാവിലെ 4.30 മുതല്‍ ക്ഷേത്ര കടവില്‍ കര്‍ക്കിടക വാവ് ബലിതര്‍പ്പണം നടക്കും. ചാലക്കുഴി കൈതവന കിഴക്കേതില്‍ ഭദ്രാകളീ ക്ഷേത്രത്തിലെ രാമായണ മാസാചരണം 16 മുതല്‍ അടുത്ത മാസം 16 വരെ നടക്കും. 16 ന് രാവിലെ 9.30 ന് കൃഷ്ണാനന്ദ ഗിരി സ്വാമി ഗ്രന്ഥ സമര്‍പ്പണം നിര്‍വഹിക്കും.നിരണം മരുതൂര്‍കാവ് ദേവി ക്ഷേത്രത്തില്‍ ഉപദേശക സമിതിയുടെ നേതൃത്വത്തില്‍ കര്‍ക്കിടകം 1 മുതല്‍ 32 വരെ രാമായണ മാസാചരണം നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കടപ്ര മഹാലക്ഷ്മി ക്ഷേത്രം,തുകലശ്ശേരി മുത്താരമ്മന്‍ കോവിലില്‍, കവിയൂര്‍ തിരുവാമനപുരം ക്ഷേത്രം, കോട്ടൂര്‍ കുരുതികാമന്‍കാവ് ദേവീക്ഷേത്രം, ഞാലിയില്‍ ഭഗവതിക്ഷേത്രം, പടിഞ്ഞാറ്റുംചേരി ശ്രീധര്‍മശാസ്താ ക്ഷേത്രം,കാരിക്കോട് ത്യക്കണ്ണപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രം, കവിയൂര്‍ മഹാദേവക്ഷേത്രം, നന്നൂര്‍ ദേവീ ക്ഷേത്രം, നല്ലൂര്‍സ്ഥാനം ദേവീക്ഷേത്രം, വള്ളമല പുലപ്പൂക്കാവ് മഹാദേവക്ഷേത്രം എന്നിവിടങ്ങളിലും രാമായണ മാസാചരണം നടക്കു.തലയാര്‍ വഞ്ചിമൂട്ടില്‍ ക്ഷേത്രം. തടിയൂര്‍ പുത്തന്‍ശബരിമലക്ഷേത്രം ,രാജരാജേശ്വരിക്ഷേത്രം, ശ്രീകേണ്ഠശ്വരം ക്ഷേത്രം ,റാന്നി തോട്ടമണ്‍കാവ് ദേവീക്ഷേത്രം, ഭഗവതിക്കുന്ന ദേവീക്ഷേത്രം,ശാലീശ്വരം മഹാദേവേക്ഷത്രം, ചേത്തയ്‌ക്കല്‍ ദേവീശാസ്താേക്ഷത്രം, വടശ്ശേരിക്കര ചെറുകാവ് ദേവീക്ഷേത്രം, പ്രയാര്‍ മഹാവിഷ്ണുേക്ഷത്രം, ഇടപ്പാവൂര്‍ ഭഗവതിേക്ഷത്രം, പേരൂച്ചാല്‍ ശിവേക്ഷത്രം, കീക്കൊഴൂര്‍ ചെറുവള്ളിക്കാവ്‌ക്ഷേത്രം, പുതുശ്ശേരിമല ദേവീക്ഷേത്രം, ഇടക്കുളം അയ്യപ്പ േക്ഷത്രം, ഇടമുറിേക്ഷത്രസമുച്ചയം, പുല്ലൂപ്രം ശ്രീകൃഷ്ണസ്വാമിക്ഷേത്രം, പെരുമ്പേക്കാവ് ദേവീേക്ഷത്രം, ചെറുകുളഞ്ഞി ദേവീക്ഷേത്രം, കൊറ്റനാട് പ്രണമലക്കാവ്‌ക്ഷേത്രം എന്നിവിടങ്ങളിലും രാമായണ മാസാചരണത്തോട് അനുബന്ധിച്ച, പ്രത്യേക പൂജകള്‍, വിശേഷാല്‍ ദീപാരാധന, ഭജന, രാമായണ പാരായണം എന്നിവ നടക്കും.പ്ലാപ്പള്ളികുളങ്ങര ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തില്‍ എല്ലാ ദിവസവും രാമായണ പാരായണം നടക്കും. മല്ലപ്പള്ളി താലൂക്കിലെ വിവിധ ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലും രാമായണ മാസാചരണം ഇന്ന് തുടങ്ങും. ആനിക്കാട്ടിലമ്മ ശിവപാര്‍വതി ക്ഷേത്രത്തില്‍ എല്ലാ ദിവസവും അഹോരാത്ര പാരായണവും ഭജനയും നടക്കും. വര്‍ണവ സൊസൈറ്റി 25ാംനമ്പര്‍ ശാഖ നെടുങ്ങാടപ്പള്ളി പുതുക്കുളം ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലാണ് രാമായണ പാരായണം നടത്തുക. സംസ്ഥാന അസി.സെക്രട്ടറി സി.കെ.രാജപ്പന്‍ ഉദ്ഘാടനം ചെയ്യും.മല്ലപ്പള്ളി തിരുമാലിട മഹാദേവക്ഷേത്രത്തില്‍ പ്രത്യേക ചടങ്ങുകള്‍ നടത്തും. പരിയാരം ശ്രീകൃഷ്ണസ്വാമി, പവ്വത്തിപ്പടി നടരാജ, കീഴ്വായ്പൂര് ഈശ്വരമംഗലം, കിഴക്കേടത്ത്, വായ്പൂര് മഹാദേവ,കീഴ്വായ്‌പ്പൂര് കിഴക്കേടത്ത് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കുളത്തൂര്‍ ദേവി, കുളങ്ങരക്കാവ്, കോട്ടാങ്ങല്‍, മഹാഭദ്രകാളി, കുന്നന്താനം മഠത്തില്‍ക്കാവ്, അമ്പാടി ലക്ഷ്മിനാരായണ, തെക്കേടത്ത്കാവ് എന്നിവിടങ്ങളിലും രാമായണമാസം ആചരിക്കും.വിളക്കിത്തല നായര്‍ സമാജം താലൂക്ക് യൂണിയന്‍, മൂന്നാം നമ്പര്‍ വനിതാ സമാജം എന്നിവയുടെ നേതൃത്വത്തില്‍ താലൂക്കിന്റെ വിവിധ ശാഖകളില്‍ രാമായണ പാരായണവും താലൂക്ക് തലത്തില്‍ അധ്യാത്മിക സംഗമവും നടക്കും. പൗവ്വത്തിപ്പടി ശ്രീനടരാജ സ്വാമി ക്ഷേത്രം, എഴുമറ്റൂര്‍ പനമറ്റത്തുകാവ് ഭഗവതീ ക്ഷേത്രം, കണ്ണച്ചത്തേവര്‍ ക്ഷേത്രം, കിളിയന്‍ കാവ് മഹാദേവ മഹാവിഷ്ണു ക്ഷേത്രം, വെണ്ണിക്കുളം പോരിട്ടിക്കാവ് ഭഗവതീ ക്ഷേത്രം എന്നിവിടങ്ങളിലും രാമായണ മാസാചരണ ചടങ്ങുകള്‍ നടക്കും.കേരള ഹിന്ദുമതപാഠശാല അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ രാമായണ മാസാചരണം ഇന്ന് രാവിലെ 10ന് കൊടുങ്ങൂര്‍ ശ്രീദേവി ക്ഷേത്രത്തില്‍ നടക്കും. ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും. മതപാഠശാല അദ്ധ്യാപക പരിഷത്ത് പ്രസിഡന്റ് വി.കെ.രാജഗോപാല്‍ അദ്ധ്യക്ഷതവഹിക്കും. ഡോ.എന്‍.ജയരാജ് എംഎല്‍എ രാമായണ സന്ദേശം നല്‍കും. വാഴൂര്‍ തീര്‍ത്ഥപാദാശ്രമ മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ഓമല്ലൂര്‍ ശ്രീ രക്തകണ്ഠസ്വാമി മഹാക്ഷേത്രത്തില്‍ വിവിധ ഹൈന്ദവ സംഘടനകളുടെ ആഭിമുഖ്യത്തില്‍ രാമായണമാസാചരണം ഇന്ന് രാവിലെ 8.30ന് ഉപദേശകസമിതി പ്രസിഡന്റ് എം.എം.പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്യും. രാമായണപാരായണത്തിന് പുറമേ രാമായണ പ്രശ്‌നോത്തരി, പാരായണ മത്സരം, രാമായണ സമ്മേളനം എന്നിവയും നടക്കും.മലയാലപ്പുഴ കരിമ്പാറമല ഉമാമഹേശ്വര ക്ഷേത്രത്തില്‍ വൈകുന്നേരം 3.30 മുതല്‍ 5 വരെ രാമായണപാരായണം നടക്കും.നന്നുവക്കാട്: മഹാദേവക്ഷേത്രത്തില്‍ രാമായണമാസാചരണത്തിന്റെ ഭാഗമായി എല്ലാദിവസവും വൈകിട്ട് 6.30ന് ശ്രീരാമനാമാചര്‍ച്ചന, 7ന് രാമായണ പാരായണം, 8.30ന് മംഗളാരതി, പുരാണ പ്രശ്‌നോത്തരി എന്നിവ നടക്കും.

പത്തനംതിട്ട ശ്രീ ഊരമ്മന്‍കോവില്‍ നവഗ്രഹ ക്ഷേത്രത്തില്‍ രാമായണമാസാചരണം ഇന്ന് ആരംഭിക്കും. ഇതിന്റെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തില്‍ രാമായണപാരായണവും പൂജകളും നടക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by