കാസര്‍കോട്: ക്ഷേത്രദര്‍ശനം നമ്മുടെ നിത്യചര്യയായി മാറണമെന്നും, ക്ഷേത്രങ്ങളിലൂടെ മാത്രമേ നമ്മുടെ സംസ്കാരം നിലനിര്‍ത്തിക്കൊണ്ടു പോകുവാന്‍ സാധിക്കൂവെന്നും, സംസ്കാരം ഇത്രയെങ്കിലും നിലനിന്നു പോകുന്നത് ക്ഷേത്രങ്ങള്‍ ഉള്ളതു കൊണ്ടാണെന്നും ഉപ്പള കൊണ്ടൂവൂര് ആശ്രമം മഠാധിപതി സ്വാമി യോഗാനന്ദ സരസ്വതി പറഞ്ഞു. ഉപ്പള ആശ്രമത്തില്‍ ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാ പഠന ശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ സമിതി ജില്ലാ അധ്യക്ഷന്‍ ടി.വി.ഭാസ്കരന് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം എം.ജി.രാമകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. മാറി മാറി വരുന്ന സര്‍ക്കാറുകള്‍ക്ക് ക്ഷേത്രങ്ങളിലെ വരുമാനത്തില്‍ മാത്രമേ നോട്ടമുള്ളൂവെന്നും, ക്ഷേത്രങ്ങളുടെ അഭിവൃദ്ധിയെക്കുറിച്ച് യാതൊരു ചിന്തയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
സമിതി കണ്ണൂര്‍ മേഖലാ പ്രസിഡന്റ് ഐ.കെ.രാംദാസ് വാഴുന്നവര്‍ സംഘടനാ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി.രമേശന് സ്വാഗതവും കാഞ്ഞങ്ങാട് താലൂക്ക് സെക്രട്ടറി വിനോദ് തൈക്കടപ്പുറം നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: