ഇരിങ്ങാലക്കുട : ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തിലെ കഥകളി കലാകാരന്മാര്ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ ബജറ്റില്‍ ഗ്രാന്റ് 25 ലക്ഷത്തില്‍നിന്ന് 50 ലക്ഷം ആക്കി ഉയര്‍ത്തിയ കേരള സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെ തപസ്യ കലാസാഹിത്യവേദി സ്വാഗതം ചെയ്തു. ഉണ്ണായിവാര്യരുടെ നാമധേയത്തിലുള്ള കഥകളി വിദ്യാലയത്തിന്റെ പൊയ്പ്പോയ പ്രതാപ കാലഘട്ടം തിരിച്ച് കൊണ്ടുവരുവാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് തപസ്യ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. കൂടാതെ കലാനിലയത്തിനെ സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പ് ഏറ്റെടുത്ത് പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് വി എം ശിവശങ്കരന് മാസ്റ്റര്‍ അദ്ധ്യക്ഷനായ യോഗത്തില്‍ തപസ്യ സംസ്ഥാന സഹസംഘടനാ സെക്രട്ടറി സി സി സുരേഷ് , സംസഥാന സെക്രട്ടറി എ എസ് സതീശന്, സുചിത്ര വിനയന്, ഇ.കെ.കേശവന്, രഞ്ചിത്ത് മേനോന് എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: