ചാലക്കുടി:ചാലക്കുടിയില്‍ ആധൂനിക മാര്‍ക്കറ്റ് നിര്‍മ്മിക്കുവാന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി.മാര്‍ക്കറ്റിലെ അശാസ്ത്രീയവും,അനധികൃതവുമായ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കിയാണ് പുതിയ മാര്‍ക്കറ്റ് നിര്‍മ്മിക്കുക.കെട്ടിടത്തിന്റെ ലേ ഔട്ട് നിര്‍മ്മിക്കുന്നതിന് ഡിസൈന്മാരെ ചുമതലപ്പെടുത്തും.റിഫ്രാക്ടറീസ് ഭൂമിയില്‍ ആധൂനിക രീതിയിലുള്ള ലൈബ്രറിയും പാര്‍ക്കും നിര്‍മ്മിക്കും.റിഫാക്ടറീസ് ഭുമിയോട് ചേര്‍ന്നുള്ള സര്‍വ്വീസ് സഹകരണ സംഘത്തിന്റെ സ്ഥലം നഗരസഭയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കും.സംഘത്തിന്റെ അംഗങ്ങളുമായി കൂടിയാലോചിച്ച ശേഷമായിരിക്കും ് നടപടികള്‍ സ്വീകരിക്കുക. റെയില്‍വെ സ്റ്റേഷന് റോഡിലെ കയ്യേറ്റങ്ങള്‍ ഒഴുപ്പിച്ച് റോഡ് വീതി കൂട്ടും.ഇത് അളന്നു തിട്ടപ്പെടുത്തുന്നതിനായി താലൂക്ക് സര്‍വ്വേയറോട് ആവശ്യപ്പെട്ടു.ആധുനിക മാര്ക്കറ്റിന്റ് ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ വൈസ് ചെയര്മാന് വിന്‍സെന്റ് പാണാട്ടു പറന്വനും,പ്രതിപക്ഷ നേതാവ് വി.ഒ.പൈലപ്പനും തമ്മില്‍ ഉണ്ടായ വാക്കേറ്റം യോഗത്തില്‍ വലിയ ബഹളത്തിനിടയാക്കി.
.ചെയര്‍പേഴ്സണ്‍ ഉഷ പരമേശ്വരന് വ്യക്തിപരമായ കാര്യങ്ങള്‍ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് ബഹളം അവസാനിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: