തൃപ്രയാര്‍: തൃപ്രയാര്‍ ആസ്ഥാനമായ ട്രേഡ് ലിങ്ക് എന്ന തട്ടിപ്പു സ്ഥാപനത്തിലെ ചെന്ത്രാപ്പിന്നി കലക്ഷന്‍ ഏജന്റും എടത്തിരുത്തി 10ാം വാര്‍ഡ് മെമ്പറുമായ ഗീത മോഹന്‍ദാസ് സ്ഥാനം രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഗ്രാമപഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തും.
നിരവധി പേരില്‍ നിന്നും ലക്ഷക്കണക്കിനു രൂപ നിക്ഷേപിക്കുകയും അതിന്റെ കമ്മീഷന് കൈപ്പറ്റുകയും ചെയ്തവരാണ് ഇവര്‍. ഇതിന് ഭരണസമിതി കൂട്ടുനില്‍ക്കുകയായിരുന്നുവെന്നും ബിജെപി കുറ്റപ്പെടുത്തി പ്രിസിഡണ്ട് ജ്യോതിബാസ് തേവര്‍കാട്ടില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി മെമ്പര്‍ കെ.പി ഉണ്ണികൃഷ്ണന്. കെ.എ. മനോജ്, കെ.ആര്. രാഗേഷ്, ദീലിപ് കൊച്ചികാട്, ദിനേഷ് ശാന്തി, സുരേഷ് കിഴക്കേടത്ത്, രാധാകൃഷ്ണന് തേവര്‍കാട്ടില്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: