തരണനെല്ലൂര്‍ ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജിന്റെ പുതിയ ക്യാമ്പസ്സ് സി.എന്‍.ജയദേവന് എം.പി ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട: കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള തരണനെല്ലൂര്‍ ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജിലെ താണിശ്ശേരിയിലെ പുതിയ ക്യാമ്പസ്സിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. തൃശ്ശൂര്‍ എം.പി. സി.എന്‍.ജയദേവന് ക്യാമ്പസ് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ പ്രൊഫ. കെ.യു. അരുണന് എം എല്‍ എ അദ്ധ്യക്ഷനായി. മുന്‍ എംഎല്‍എ അഡ്വ. തോമസ്സ് ഉണ്ണിയാടന് സാദ്ധ്യായ നന്ദേശം നല്കി. കാലിക്കറ്റ് യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ ഡോ. അബ്ദുള്‍ മജീദ് ടി.എ, ടി.വി. ഇന്നസെന്റ് എം.പി. എന്നിവര്‍ വിശിഷ്ടാത്ഥിതിയായി.
കാറളം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ബാബു, കൗണ്‍സിലര്‍ കെ.വി. വിനീഷ്, യോഗക്ഷേമ ജില്ലാ പ്രസിഡന്റ് കെ.ഡി. ദാമോദരന്‍ നമ്പൂതിരി, പി.ടി.എ. പ്രസിഡന്റ് രാഘവന് നായര്‍, സ്റ്റാഫ് പ്രതിനിധി എ.ജി. മനോജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
പ്രിന്‍സിപ്പാള്‍ ആര്.കെ. ജയരാജ് സ്വാഗതവും, മാനേജര്‍ കെ.പി. ജാതവേദന്‍ നമ്പൂതിരിപ്പാട് നന്ദിയും പ്രകാശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: